Continue reading “മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും ഭീകരാക്രമണ ഭീഷണി”
" /> Continue reading “മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും ഭീകരാക്രമണ ഭീഷണി” ">അഴിമുഖം പ്രതിനിധി
മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ഇവിടങ്ങളിലുള്ള സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച്ച രാത്രിയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍പോര്‍ട്ട് മാനേജര്‍ക്കാണ് വിമാനത്താവളത്തിലും താജ് ഹോട്ടലിലും ബോംബ് ആക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം ലഭിക്കുന്നത്. ഈ ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയെടുത്ത് സുരക്ഷാ ഏജന്‍സികള്‍ പ്രസ്തുത സ്ഥലങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു. 7/11 ലെ മുംബൈയിലെ ട്രെയിനില്‍ നടന്ന തുടര്‍സ്‌ഫോടനക്കേസിലെ പന്ത്രണ്ടു പ്രതികള്‍ക്ക് ശിക്ഷവിധി ഇന്ന് പറയാനിരിക്കെയാണ് ഇന്നലെ രാത്രിയോടെ ഇത്തരത്തിലുള്ളൊരു ഭീഷണി സന്ദേശം എത്തിയത്. ശിക്ഷാവിധി നാളത്തേക്ക് മാറ്റിവച്ചു.
26/11 ലെ മുംബൈ സ്‌ഫോടനത്തില്‍ ഭീകരവാദികളുടെ പ്രധാനലക്ഷ്യസ്ഥാനമായിരുന്നു തെക്കന്‍ മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയോട് ചേര്‍ന്ന് നിലകൊള്ളുന്ന താജ് ഹോട്ടല്‍.