മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം; അവകാശപ്പോരിന് അന്ത്യം, മൂത്തമകൻ അടുത്ത അവകാശി

മൂത്തമകനായ ലാക്ലാൻ മർഡോക്ക് മാധ്യമ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും

മർഡോക് സാമ്രാജ്യത്തിലെ പിന്തുടർച്ചാ അവകാശത്തർക്കത്തിന് ഒടുവിൽ പരിഹാരം. റൂപർട്ട് മർഡോക്കിന്റെ മൂത്തമകനായ ലാക്ലാൻ മർഡോക്ക് മാധ്യമ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കുടുംബം വ്യക്തമാക്കി. ഇതിൽ ഫോക്സ് ന്യൂസ്, ദി വാൾ സ്ട്രീറ്റ് ജേർണൽ, യുകെയിലെ ദി ടൈംസ് എന്നിവ ഉൾപ്പെടും. കരാർ പ്രകാരം ലാക്ലാന്റെ മറ്റ് മൂന്ന് സഹോദരങ്ങൾക്ക് ഏകദേശം 110 കോടി ഡോളർ വീതം ലഭിക്കും.

93കാരനായ റൂപർട്ട് മർഡോക്കിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിനായി മക്കൾ തമ്മിൽ നടന്ന രൂക്ഷമായ നിയമപോരാട്ടത്തിനാണ് ഈ കരാറോടെ അവസാനമായത്. തന്റെ കാലശേഷം മാധ്യമ വ്യവസായത്തിന്റെ പൂര്‍ണ കടിഞ്ഞാണ്‍ മൂത്തമകനെ ഏല്‍പ്പിക്കാന്‍ തന്നെയായിരുന്നു റൂപർട്ടിന്റെ തീരുമാനം. റൂപർട്ട് മർഡോക്കിന്റെ പിൻഗാമിയായി 2023-ൽ ന്യൂസ് കോർപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത് അദ്ദേഹത്തിന്റെ മൂത്തമകനായ ലാക്ലാൻ ആണ്. ‘ദി ജേണൽ’, ‘ദി ടൈംസ്’, ‘ന്യൂയോർക്ക് പോസ്റ്റ്’ എന്നിവയുൾപ്പെടെ ഇരുപതിലേറെ പ്രസിദ്ധീകരണങ്ങളുടെ മാതൃസ്ഥാപനമാണ് ന്യൂസ് കോർപ്പ്.

റൂപർട്ട് മർഡോക്കിന് മൂന്നാമത്തെ ഭാര്യയായ വെൻഡി ഡെംഗിൽ ജനിച്ച ക്ലോയി, ഗ്രേസ് എന്നിവരും ലാക്ലാനോടൊപ്പം പുതിയൊരു കുടുംബ ട്രസ്റ്റിന്റെ ഭാഗമാകും. മർഡോക്ക് കുടുംബത്തിന്റെ മാധ്യമ സ്ഥാപനങ്ങളായ ഫോക്സ് കോർപ്പറേഷന്റെയും ന്യൂസ് കോർപ്പിന്റെയും നിയന്ത്രണാധികാരം ഈ ട്രസ്റ്റിനായിരിക്കും. കരാർ പ്രകാരം, പ്രൂഡൻസ് മാക്ലിയോഡ്, എലിസബത്ത് മർഡോക്ക്, ജെയിംസ് മർഡോക്ക് എന്നിവർ ഓഹരി വിൽപനയിൽ നിന്നുള്ള വരുമാനം കൈകാര്യം ചെയ്യും.

തന്റെ കാലശേഷം മാധ്യമ വ്യവസായത്തിന്റെ പൂര്‍ണ കടിഞ്ഞാണ്‍ മൂത്തമകന്‍ ലോക്‌ലന്‍ മര്‍ഡോക്കിനെ ഏല്‍പ്പിക്കാനുള്ള റൂപർട്ടിന്റെ തീരുമാനം മറ്റു മക്കളെ പ്രകോപിപിതരാക്കി. നിലവില്‍ മര്‍ഡോകിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ നടത്തിപ്പുകാര്‍ കുടുംബ ട്രസ്റ്റാണ്. ഈ ട്രസ്റ്റില്‍ ഇളയ മകന്‍ ജെയിംസ്, സഹോദരി എലിസബത്ത്, അര്‍ദ്ധ സഹോദരി പ്രുഡന്‍സ് എന്നിവരും അംഗങ്ങളാണ്. ശതകോടീശ്വരനായ മര്‍ഡോക്കിന്റെ കാലശേഷം, ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള മാധ്യമ ബിസിനസിന്റെ അവകാശികള്‍ ഈ നാലു മക്കളുമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാൽ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്‌സ് ന്യൂസ്, ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ദ ന്യൂയോർക്ക് പോസ്റ്റ്, ദ ഓസ്‌ട്രേലിയന്‍ എന്നീ മാധ്യമസ്ഥാപനങ്ങളും യുകെ ആസ്ഥാനമായുള്ള ദ സണ്‍, ദ ടൈംസ് എന്നിവയുടെയും നിയന്ത്രണങ്ങള്‍ ലോക്‌ലനെ ഏല്‍പ്പിക്കാനാണ് മര്‍ഡോക് തീരുമാനിച്ചത്.

മര്‍ഡോക്കിന്റെ മക്കളില്‍ കടുത്ത യാഥാസ്തികനായി അറിയപ്പെടുന്നയാളാണ് ലോക്‌ലന്‍ മര്‍ഡോക്. വലതുപക്ഷ വ്യതിയാനമുള്ള തന്റെ മാധ്യമലോകത്തിന്റെ മൂല്യങ്ങള്‍ നിലനില്‍ത്താന്‍ ലോക്‌ലന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ അനിവാര്യമാണെന്നാണ് അച്ഛന്‍ മര്‍ഡോക് വാദിക്കുന്നത്. കുടുംബത്തിൽ സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെങ്കിലും, തന്റെ മാധ്യമ സാമ്രാജ്യത്തെ ഭാവിയിലേക്ക് നയിക്കാൻ ഏറ്റവും കഴിവുള്ളയാൾ ലാക്ലാനാണെന്ന് മർഡോക്ക് മറ്റുള്ളവരോട് സ്വകാര്യമായി പറഞ്ഞിരുന്നു.

ജെയിംസ് മർഡോക്ക് ‘ദ അറ്റ്ലാന്റിക്’ മാസികയ്ക്ക് നൽകി. അഭിമുഖത്തിൽ തന്റെ പിതാവിനെ സ്ത്രീവിരുദ്ധൻ എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ, ഫോക്സ് ന്യൂസ് യുഎസ് ജനാധിപത്യത്തിന് ഒരു ഭീഷണിയാണെന്നും ജെയിംസ് പ്രസ്താവിച്ചു. ജെയിംസും റൂപർട്ടും വർഷങ്ങളായി പരസ്പരം സംസാരിച്ചിരുന്നില്ല. അപ്പീലിലേക്ക് പോയതിനെത്തുടർന്നാണ് കുടുംബം ഒടുവിൽ ഓഹരികൾ വാങ്ങാനുള്ള കരാറിന് സമ്മതിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

content summary: Murdoch family settles succession dispute, elder son to lead media empire

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment