സെപ്തംബർ 27 ന് ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ഡിയുഎസ്‌യു) തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥി നേതാക്കൾ അറസ്റ്റിലായിരുന്നു.
സെപ്തംബർ 27 ന് ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ഡിയുഎസ്‌യു) തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥി നേതാക്കൾ അറസ്റ്റിലായിരുന്നു. പോളിംഗ് ബൂത്തിന് 200 മീറ്റർ അകലെയായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഘർഷത്തെ തുടർന്നാണ് മൗറീസ് നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് വിദ്യാർത്ഥി നേതാക്കളായ ഷഹ്രേയാർ ഖാൻ, അന്നൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹി യൂണിവേഴ്‌സിറ്റി നോർത്ത് ക്യാമ്പസിലെ പ്രാദേശിക പ്രദേശമായ മദർ ഡയറിക്ക് സമീപമുള്ള പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്. muslim student leaders say police detained abused them with communal slurs during du elections.
രാഷ്ട്രീയ ജനതാദൾ (ആർജെഡി) വിദ്യാർത്ഥി വിഭാഗത്തിന്റെ (2018-19) മുൻ സംസ്ഥാന പ്രസിഡന്റായ ഖാനും നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) അംഗവുമായ അന്നനും പോളിംഗ് അവസാനിച്ചതിന് ശേഷം സഹ വിദ്യാർത്ഥികളെ കാണുകയായിരുന്നു. ഈ സമയത്ത് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ പോലീസ് ലാത്തി ചാർജിന് തുടക്കമിട്ടു. muslim student leaders say police detained abused them with communal slurs during du elections.
നിലവിൽ 2021-24 ലെ ക്യാമ്പസ് ലോ സെന്റർ (സിഎൽസി) ബാച്ചിൽ എന്റോൾ ചെയ്തിരിക്കുന്ന ഖാൻ തന്നെ പോലീസ് ശാരീരികമായി ആക്രമിച്ചുവെന്ന് വ്യക്തമാക്കുന്നു. അതേസമയം ‘മുല്ല, ‘രാജ്യദ്രോഹി, ‘ഭീകരവാദി.’ പോലുള്ള പദങ്ങൾ ഉൾപ്പെടെ വർഗീയ പദങ്ങൾ അടക്കം ഉപയോഗിച്ച് തങ്ങളെ വാക്കാൽ അധിക്ഷേപിച്ചതായി രണ്ട് വിദ്യാർത്ഥികളും ചൂണ്ടിക്കാണിച്ചു.
പോളിംഗ് ബൂത്തിന് സമീപമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു, എന്നാൽ വളരെ ദൂരത്ത് നിന്ന തങ്ങളെ അന്യായമായി ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണിതെന്ന് ഖാൻ ആരോപിക്കുന്നു. വലതുപക്ഷ ഗ്രൂപ്പുകളെ എതിർക്കുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള ബോധപൂർവമായ നീക്കമാണിത്, ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങൾക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പോലീസ് പ്രത്യേകമായി ഒരു ഗ്രൂപ്പിനെ ലക്ഷ്യം വച്ചായിരുന്നു വന്നത്, ഞാൻ അവരോട് ശാന്തമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ എന്നെ കൂട്ടത്തിൽ നിന്ന് പുറത്താക്കി,’ ഖാൻ പറഞ്ഞു.
പോലീസ് ഓഫീസർ മനോജ് കുമാർ മീണ പോലീസുകാരോട് മർദിക്കാൻ ഉത്തരവിട്ടു, തുടർന്ന് പോലീസുകാർ തന്നെ 200 മീറ്റർ ദൂരത്തേക്ക് വലിച്ചിഴച്ച് ബൂട്ട് ഉപയോഗിച്ച് ആക്രമിക്കുകയും വർഗീയ അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് ഖാൻ ആരോപിച്ചു.
പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിൽ ചികിത്സയിൽ കഴിയുന്ന സാർകോയിഡോസിസ് രോഗിയാണ് ഞാൻ എന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും അവർ അത് കേട്ടതായി പോലും ഭാവിച്ചില്ല. പോലീസുകാർ താൻ ഓടിപ്പോയി എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്’ ഖാൻ പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ തന്നെ വാനിൽ കയറ്റി ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ കൈക്കലാക്കി രണ്ട് മണിക്കൂറോളം പിടിച്ച് വച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ പിടിച്ച് വച്ചിരുന്നതിനാൽ ആ സമയത്ത്, സഹായത്തിനായി ആരെയും വിളിക്കാൻ പോലും കഴിഞ്ഞില്ല. തന്നെ റോഡിലിറക്കാനാണ് പോലീസ് ആദ്യം പദ്ധതിയിട്ടിരുന്നത് ഭാഗ്യവശാൽ, പ്രൊഫസറായ കൃഷ്ണ മൂരാരി സംഭവസ്ഥലത്തെത്തി, അതിനുശേഷം മാത്രമാണ് ഖാനെ പോലീസ് മോചിപ്പിച്ചത്. അജ്ഞാത മൃതദേഹങ്ങളുടെ പട്ടികയിൽ തന്റെ പേര് രേഖപ്പെടുത്താൻ പോലും പോലീസ് ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.
മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷമാണ് ഖാനെ വൈദ്യപരിശോധനയ്ക്കായി ഹിന്ദു റാവു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
‘ഞങ്ങൾ രാത്രി മുഴുവൻ പോലീസ് സ്‌റ്റേഷനിൽ ഇരുന്നു, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) യുമായി ചർച്ച നടത്തിയതിന് ശേഷവും അവർ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല.’ ഖാൻ കൂട്ടിച്ചേർത്തു.
തുടർന്ന് ഖാൻ ഡൽഹി പോലീസ് ജോയിന്റ് പോലീസ് കമ്മീഷണറെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് വ്യക്തമായത്. ഒടുവിൽ, മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കും അപ്പീലുകൾക്കും ശേഷം സെപ്റ്റംബർ 28 ന് പുലർച്ചെ 4:02 നാണ് പരാതി ഫയൽ ചെയ്യുന്നത്.
ഷഹ്രെയാറിനൊപ്പം തടങ്കലിലായ അന്നൻ ശാരീരികമായ ആക്രമണം നേരിട്ടില്ല, എന്നാൽ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചതിന് തെളിവുകളുണ്ട്.
യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ഇല്ലായിരുന്നു എന്നും ഖാൻ പറഞ്ഞു. ‘ഭരണകൂടം മൗനം പാലിക്കുകയാണ്. ഞങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങൾ അവരുടേതല്ലാത്തതിനാൽ എപ്പോഴും ക്രൂശിക്കപ്പെടുകയാണ്,’ ഖാൻ അഭിപ്രായപ്പെട്ടു.
‘പോലീസ് എന്നെ തല്ലിയില്ല, പക്ഷേ അവർ ഞങ്ങൾക്ക് രണ്ടുപേർക്കും നേരെ വർഗീയ അധിക്ഷേപങ്ങൾ ഉയർത്തുകയും എന്റെ ഫോൺ കൈക്കലാക്കുകയും ചെയ്തു, പോലീസിന്റെ നിർദേശങ്ങൾ അനുസരിച്ച് ഞങ്ങളെ തടങ്കലിൽ വച്ചത് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നത് വ്യക്തമാണ്.’ അന്നൻ പറഞ്ഞു.
‘എല്ലാ പാർട്ടികളും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനാൽ വിദ്യാർത്ഥി നേതാക്കളെ പോളിംഗ് ബൂത്തിൽ നിന്ന് മാറ്റാൻ പോലീസിനോട് പറഞ്ഞു. പക്ഷേ ഞങ്ങൾ ബൂത്തിന് അടുത്തില്ലായിരുന്നു, എന്നിട്ടും അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ പ്രത്യേകമായി ലക്ഷ്യമിട്ടാണ് പോലീസ് വന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. വലതുപക്ഷ രാഷ്ട്രീയത്തോടുള്ള തന്റെ തുറന്ന എതിർപ്പ് കാരണമാണ് ലക്ഷ്യം വക്കപ്പെട്ടതെന്നാണ് എന്റെ വിശ്വാസം’. ഖാൻ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന സിഎൽസി തിരഞ്ഞെടുപ്പിൽ എബിവിപിയോട് 39 വോട്ടുകൾക്കാണ് ഞാൻ പരാജയപ്പെട്ടത്. ഈ വർഷവും ഞങ്ങൾ എബിവിപിക്ക് എതിരെ കടുത്ത പോരാട്ടമായിരുന്നു, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഞാൻ സജീവമായി ഇടപെട്ടതിന്റെ പേരിൽ രാഷ്ട്രീയ പ്രേരിത തടങ്കലാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്.
പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോൾ, മൗറീസ് നഗർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സംസാരിക്കാൻ വിമുഖത കാണിച്ചു, ആ സമയത്ത് സ്‌റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കോളുകൾക്ക് മറുപടി ലഭിക്കാത്തതിനാൽ സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ നോർത്ത് ഡൽഹി ഡിസിപി മനോജ് കുമാർ മീണയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഡിയുഎസ്‌യു തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ സംഘർഷങ്ങൾ
ഡിയുഎസ്‌യു തെരഞ്ഞെടുപ്പുകൾക്ക് രാഷ്ട്രീയ സംഘർഷത്തിന്റെ ചരിത്രമുണ്ട്, ഇത് പലപ്പോഴും എതിർ വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിക്കാറ്. പോലീസ് നിഷ്പക്ഷത പാലിക്കുന്നതിനുപകരം ചില രാഷ്ട്രീയ വിഭാഗങ്ങൾക്ക് അനുകൂലമായി പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്ന് ഖാനും അന്നനും ആരോപിക്കുന്നു.
വലതുപക്ഷ രാഷ്ട്രീയത്തോടുള്ള ഞങ്ങളുടെ കൂട്ടായ എതിർപ്പ് കാരണം വർഷങ്ങളായി ഞങ്ങൾ ലക്ഷ്യം വെക്കപ്പെടുന്നു, നിർണായകമായ തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങളുടെ ശബ്ദങ്ങൾ നിശബ്ദമാക്കാനുള്ള ശ്രമമായിരുന്നു ഇത്. ഖാൻ കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ മൗറീസ് നഗർ പോലീസ് സ്‌റ്റേഷനിൽ തടിച്ചുകൂടി. ‘പോലീസിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുള്ള ക്രൂരതക്ക് ഞങ്ങൾക്ക് നീതി ലഭിക്കണം’ എന്നതായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
സെപ്തംബർ 28 ന് പുലർച്ചെ 4:02 ന് പരാതി നൽകിയെങ്കിലും എഫ്‌ഐആർ വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പോലീസ് കണക്കിലെടുക്കുന്നില്ല. 30 ഓളം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത മൗറീസ് നഗർ പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധം തുടരുകയാണ്. എഫ്‌ഐആർ രെജിസ്റ്റർ ചെയ്യാതെ തങ്ങൾ മടങ്ങി പോകില്ല എന്നാണ് വിദ്യാർഥികളുടെ നിലപാട്.
Content summary; muslim student leaders say police detained abused them with communal slurs during du elections.