June 14, 2026 |
Share on

ജമ്മുകാശ്മീരില്‍ സൈനികതാവളത്തില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി ജമ്മുകാശ്മീരിലെ നഗ്രോട്ടയില്‍ കരസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്  സൈനികര്‍ക്ക് പരിക്കേറ്റു. താവളത്തിനുള്ളിലേയ്ക്ക് മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലാണ് നഗ്രോട്ട സൈനികതാവളം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം തുടങ്ങിയത്. സമീപപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സാംബ സെക്ടറിലെ രാംഗഡിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഒരു നിയമസഭ, രണ്ട് തിരഞ്ഞെടുപ്പ്, രണ്ട് […]

അഴിമുഖം പ്രതിനിധി

ജമ്മുകാശ്മീരിലെ നഗ്രോട്ടയില്‍ കരസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്  സൈനികര്‍ക്ക് പരിക്കേറ്റു. താവളത്തിനുള്ളിലേയ്ക്ക് മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലാണ് നഗ്രോട്ട സൈനികതാവളം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം തുടങ്ങിയത്. സമീപപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സാംബ സെക്ടറിലെ രാംഗഡിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×