April 25, 2025 |

നെപ്പോളിയന്‍ ആത്മഹത്യയ്ക്കായി കരുതിയ തോക്കുകള്‍ ലേലം ചെയ്തു

വില 15 കോടിക്കു മുകളില്‍

നെപ്പോളിയൻ സ്വയം ജീവനൊടുക്കാൻ സൂക്ഷിച്ച തോക്കുകൾ 1.69 മില്യൺ യൂറോയ്ക്ക് ലേലം ചെയ്തു. ജൂലൈ ഏഴ് ഞായറാഴ്ച ഫ്രാൻസിൽ നടന്ന ലേലത്തിൽ ഏകദേശം 15 കോടിക്ക് മുകളിലാണ് തോക്കുകൾ വിറ്റത്. ഇവയുടെ കയറ്റുമതി സർക്കാർ നിരോധിച്ചതിനാൽ അവ ദേശീയ നിധികളായി രാജ്യത്ത് തന്നെ നിലനിൽക്കുമെന്നും ലേല സ്ഥാപനം അറിയിച്ചു. napoleon Pistols 

പാരീസിലെ ഫൊണ്ടെയ്ൻബ്ലൂവിൽ നടന്ന ലേലത്തിൽ തോക്ക് വാങ്ങിയ ഉടമയുടെ പേരുവിവരങ്ങൾ പരസ്യമാക്കിയിട്ടില്ല. സ്വർണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച നെപ്പോളിയൻ്റെ തോക്കുകളിൽ സാമ്രാജ്യത്വ പ്രൗഢിയോടെയുള്ള രാജ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. 1814-ൽ, വിദേശശക്തികൾ നെപ്പോളിയന്റെ സൈന്യത്തെ പരാജയപ്പെടുത്തി പാരീസ് കീഴടക്കിയതിനെത്തുടർന്ന് അധികാരം ഉപേക്ഷിക്കാൻ നിർബന്ധിതനായപ്പോൾ, നെപ്പോളിയൻ ഈ തോക്കുകൾ ഉപയോഗിച്ചാണ് തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.

‘ ഫ്രഞ്ച് പ്രചാരണത്തിൻ്റെ തോൽവിക്ക് ശേഷം, നെപ്പോളിയൻ പൂർണ്ണമായും വിഷാദത്തിലായിരുന്നു, അദ്ദേഹം ഈ തോക്കുകൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു, പക്ഷെ അദ്ദേഹത്തിൻ്റെ സായുധ സഹചാരി തോക്കിൽ നിന്ന് വെടിമരുന്ന് നീക്കം ചെയ്തതിനാൽ വെടിയുതിർത്ത് മരിക്കാൻ സാധിച്ചില്ല ‘. എന്ന് വിദഗ്ദനായ ജീൻ-പിയറി ഒസെനാറ്റ് വിൽപ്പനയ്ക്ക് മുമ്പ് പറഞ്ഞു. വെടിയുതിർത്ത് മരിക്കാൻ സാധിക്കാതെ വന്ന നെപ്പോളിയൻ വിഷം കഴിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് ഈ തോക്കുകൾ നെപ്പോളിയൻ തന്നെ രക്ഷപ്പെടുത്തിയ സായുധ സഹചാരിയ്ക്ക് നൽകി നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സ്ഥാനത്യാഗത്തിനുശേഷം, നെപ്പോളിയനെ ഇറ്റലിയുടെ തീരത്തുള്ള എൽബ ദ്വീപിലേക്ക് നാടുകടത്തി, താമസിയാതെ അദ്ദേഹം ഫ്രാൻസിലേക്ക് മടങ്ങിയെങ്കിലും, 1815-ലെ വാട്ടർലൂ യുദ്ധത്തിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തിയതോടെ നെപ്പോളിയൻ എന്ന അധ്യായം എന്നന്നേയ്ക്കുമായി അവസാനിച്ചു. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം സെന്റ് ഹെലന ദ്വീപിൽ വച്ച് മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിൻ്റെ പ്രശസ്തമായ ‘ബൈകോർൺ’ ബ്ലാക്ക് കോക്ക്ഡ് തൊപ്പികളിൽ ഒന്ന് നവംബറിൽ 1.9 മില്യൺ യൂറോയ് ക്കാന് ( 17,18,03,804.14 രൂപ ) വിറ്റത്. ആയുധങ്ങൾ വിൽക്കുന്നതിന് മുന്നോടിയായി, നെപ്പോളിയന്റെ വസ്തുക്കൾ രാജ്യത്തിന്റെ സ്വത്തായി ഫ്രാൻസ് പ്രഖ്യാപിച്ചതിനാൽ ഈ തോക്കുകൾ വാങ്ങിച്ചയാൾക്ക് രാജ്യത്തിന് പുറത്തേക്ക് സ്ഥിരമായി കൊണ്ടുപോകാനാവില്ല. ഫ്രാൻസിലേക്ക് തിരികെ കൊണ്ടുവരാമെന്ന ഉറപ്പിൽ മാത്രമാണ് ഉടമയ്ക്ക് ഇവ രാജ്യത്തിന് പുറത്തുള്ള പ്രദർശനത്തിന് അടക്കം കൊണ്ടുപോകാൻ സാധിക്കു എന്നാണ് വ്യവസ്ഥ.

content summary ;  Pistols Napoleon planned to use to kill himself sold in France for 1.7m

Leave a Reply

Your email address will not be published. Required fields are marked *

×