July 17, 2026 |
Share on

മോദിയുടെ കോട്ടിന് 4 കോടി

അഴിമുഖം പ്രതിനിധി ഏറെ വിവാദങ്ങള്‍ക്ക് കാരണമായനസ്വന്തം പേരെഴുതിയ നരേന്ദ്രമോദിയുടെ ആഡംബര കോട്ട് ലേലത്തില്‍ വിറ്റുപോയി. 4.31 കോടി രൂപയ്ക്കാണ് മോദിയുടെ കോട്ട് ലേലത്തില്‍ പിടിച്ചത്. ഗുജറാത്തിലെ രത്‌നവ്യാപാരി ലാല്‍ജി ഭായ് ആണ് കോട്ട് ലേലത്തില്‍ വാങ്ങിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനാണ് തീരുമാനം. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയേറ്റ ശേഷം ലഭിച്ച 455 സമ്മാനങ്ങളോടൊപ്പമാണ് കോട്ട് ലേലത്തിനു വച്ചത്. മുമ്പും മോദി തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനായി നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയിരിക്കെ തനിക്ക് […]

അഴിമുഖം പ്രതിനിധി

ഏറെ വിവാദങ്ങള്‍ക്ക് കാരണമായനസ്വന്തം പേരെഴുതിയ നരേന്ദ്രമോദിയുടെ ആഡംബര കോട്ട് ലേലത്തില്‍ വിറ്റുപോയി. 4.31 കോടി രൂപയ്ക്കാണ് മോദിയുടെ കോട്ട് ലേലത്തില്‍ പിടിച്ചത്. ഗുജറാത്തിലെ രത്‌നവ്യാപാരി ലാല്‍ജി ഭായ് ആണ് കോട്ട് ലേലത്തില്‍ വാങ്ങിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനാണ് തീരുമാനം.

മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയേറ്റ ശേഷം ലഭിച്ച 455 സമ്മാനങ്ങളോടൊപ്പമാണ് കോട്ട് ലേലത്തിനു വച്ചത്. മുമ്പും മോദി തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനായി നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയിരിക്കെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് നല്‍കിയ മോദി കിട്ടിയ തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഉപയോഗിച്ചത് .

Tags:

Leave a Reply

Your email address will not be published. Required fields are marked *

×