February 19, 2025 |
Share on

സൂര്യനോട് ഏറ്റവും അടുത്ത് സഞ്ചരിക്കുന്ന പേടകമായി പാർക്കർ സോളാർ പ്രോബ്

സെപ്റ്റംബർ വരെ പാർക്കർ ഈ അടുത്ത ദൂരത്തിൽ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും

നാസ വിക്ഷേപിച്ച സ്പെയ്സ്ക്രാഫ്റ്റ് സൂര്യന്റെ ഏറ്റവും അടുത്തായി സഞ്ചരിക്കുന്നുവെന്ന് റിപ്പോർട്ട്. നാസ 2018 ൽ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ്, മുമ്പത്തെ ഏതൊരു ബഹിരാകാശ പേടകത്തേക്കാളും സൂര്യനോട് അടുത്താണ് പറക്കുന്നത്. സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലൂടെ പോലും ഇത് കടന്നുപോയി. NASA’s Parker Solar Probe
സൂര്യനോട് കുറച്ച് കൂടി അടുത്ത് എത്തുകയെന്നതാണ് പാർക്കർ പേടകത്തിൻ്റെ അടുത്ത ലക്ഷ്യം. ചൊവ്വാഴ്ച പേടകം സൂര്യൻ്റെ ചൂടുള്ള അന്തരീക്ഷത്തിലൂടെ പറക്കും. സൂര്യൻ്റെ ഉപരിതലത്തിൽ നിന്ന് 3.8 ദശലക്ഷം മൈൽ (6 ദശലക്ഷം കിലോമീറ്റർ) കടന്ന് പോവുക എന്ന റെക്കോർഡാണ് പേടകത്തിന് ഭേദിക്കാനുള്ളത്. സൂര്യനും ഭൂമിയും ഒരു ഫുട്ബോൾ മൈതാനത്തിൻ്റെ എതിർ വശത്താണെങ്കിൽ പാർക്കർ 4-യാർഡ് ലൈനിൽ ഉണ്ടായിരിക്കുമെന്നാണ് നാസയുടെ ജോ വെസ്റ്റ്‌ലേക്ക് പറയുന്നു.

ഫ്ലൈ ബൈക്ക് ശേഷം പാർക്കർ പേടകം ഇത് എങ്ങനെ ചെയ്തുവെന്ന് മിഷൻ മാനേജർമാർക്ക് അറിയില്ല. കാരണം ഈ സമയങ്ങളിൽ പേടകം ആശയവിനിമയ പരിധിക്ക് പുറത്തായിരിക്കും. മുമ്പത്തെ ബഹിരാകാശ പേടകത്തേക്കാൾ ഏഴ് മടങ്ങ് കൂടുതൽ പാർക്കർ പേടകം സൂര്യനോട് അടുക്കുമെന്നാണ് വിലയിരുത്തൽ. അതിൻ്റെ ഏറ്റവും അടുത്ത സമീപനത്തിൽ 430,000 mph (690,000 kph) വേഗത പാർക്കർ കൈവരിക്കും. 2,500°F (1,371°C) വരെ താപനില കൈകാര്യം ചെയ്യാൻ കഴിയുന്ന പാർക്കർ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ ബഹിരാകാശ പേടകമാണ്.

സെപ്റ്റംബർ വരെ പാർക്കർ ഈ അടുത്ത ദൂരത്തിൽ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും. സൂര്യൻ്റെ കൊറോണ അതിൻ്റെ ഉപരിതലത്തേക്കാൾ വളരെ ചൂടേറിയത് എന്തുകൊണ്ടാണെന്നും സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങളുടെ അതിവേഗം ചലിക്കുന്ന സൗരവാതത്തിന് കാരണമാകുന്നതെന്താണെന്നും പഠിക്കാൻ ഈ വിക്ഷേപണത്തിലൂടെ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. NASA’s Parker Solar Probe

Content Summary: NASA’s Parker Solar Probe is set to fly closer to the sun than any spacecraft has before

NASA Parker Solar Probe Spacecraft sun space 

×