January 21, 2025 |

ഡല്‍ഹിയില്‍ പോരാട്ടം കെജ്രിവാളും മോഡിയും തമ്മില്‍, തിരിച്ചുവരാന്‍ കോണ്‍ഗ്രസ് പൊരുതും

മൂന്ന് പതിറ്റാണ്ടായി ഡല്‍ഹി ഭരണം ബി.ജെ.പിക്ക് കൈവിട്ടിട്ട്

ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡല്‍ഹി നിയമ സഭ തിരഞ്ഞെടുപ്പ് എഴുപത് സീറ്റുകളിലെ ബലാബലം മാത്രമല്ല, തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏത് വിധേയവും കൈയ്യാളാനുള്ള ബി.ജെ.പി ശ്രമത്തിന്റെ മൂന്നാമൂഴം കൂടിയാണ്. 2013 മുതല്‍ മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ലോകസഭയിലേയ്ക്ക് ബി.ജെ.പിയെ പിന്തുണയ്ക്കുമ്പോഴും ഡല്‍ഹി നിയമസഭ അരവിന്ദ് കെജ്രിവാളും കൂട്ടരും ഭരിച്ചാല്‍ മതിയെന്നായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഡല്‍ഹി നിവാസികള്‍ ചിന്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേയ്ക്ക് കൂടി ചിറക് വിരിച്ച ആംആദ്മി പാര്‍ട്ടി ഡല്‍ഹി നിലനിര്‍ത്താന്‍ ശ്രമം നടത്തുമ്പോള്‍ ബി.ജെ.പിയെ സംബന്ധിച്ച അഭിമാനപ്രശ്നമാണ് ഡല്‍ഹിയിലെ ഭരണം ലഭിക്കുക എന്നത്. ഈ പോരാട്ടത്തിനിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പഴയ പ്രതാപത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് എങ്കിലും തിരിച്ച് വരാനാകുമെന്ന് കോണ്‍ഗ്രസും കരുതുന്നു.national capital to election heat kejriwal and modi ready to fill the field

2014-ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കോണ്‍ഗ്രസിനെതിരായുള്ള അഴിമതി വിരുദ്ധ ജനകീയ സമരത്തിന്റെ തുടര്‍ച്ചയായി, 2013 നിയമസഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി പിടിച്ചെടുക്കാനായിരുന്നു ബി.ജെ.പിയുടെ പദ്ധതി. എന്നാല്‍ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ഡല്‍ഹിയില്‍ സൃഷ്ടിച്ച കൊടുങ്കാറ്റിന്റെ ഫലമായി ഏതാണ്ട് 30 ശതമാനം വോട്ടും 28 സീറ്റുകളും അവര്‍ നേടി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ കാലാവധി തികയ്ക്കാതെ താഴെ വീണുവെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് 2015-ലും പിന്നീട് 2020-ലും 54.34 ശതമാനവും 53.57 ശതമാനവും വോട്ടുകളാണ് ആംആദ്മി പാര്‍ട്ടി നേടിയത്. 2015-ല്‍ 70-ല്‍ 67 സീറ്റുകളും നേടിയെങ്കില്‍ 2020-ല്‍ 62 സീറ്റുകളും ലഭിച്ചു.

ആ കാലത്തിന് മാറ്റമുണ്ടായിട്ടുണ്ട്. അഴിമതി വിരുദ്ധ പോരാട്ടം നടത്തി വിജയിച്ച അരവിന്ദ് കെജ്വരിവാളിനും കൂട്ടര്‍ക്കുമെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വലിയ അഴിമതി ആരോപണം ഉയര്‍ന്നു. ഡല്‍ഹിയിലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം ഇഡിയും പിന്നീട് സി.ബി.ഐയും മുഖ്യമന്ത്രി കെജ്രിവാളിനെ വേട്ടയാടി. ഏതാണ്ട് ആറുമാസം ജയിലിട്ടു. കെജ്രിവാളിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകന്‍ മനീഷ് സിസോദിയ ആകട്ടെ ഏതാണ്ട് 17 മാസമാണ് എക്സൈസ് നയവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞത്. മറ്റൊരു മുന്‍ മന്ത്രി സത്യേന്ദര്‍ ജയിനും പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും കേസുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

പക്ഷേ ഇതെല്ലാം ബി.ജെ.പി നടത്തുന്ന പ്രതികാര നടപടികളാണെന്നാണ് ആംആദ്മി പാര്‍ട്ടി ആവര്‍ത്തിച്ച് പറയുന്നത്. സ്വന്തമായി പോലീസ് ഭരണം പോലുമില്ലാത്ത ഡല്‍ഹി പോലൊരു സംസ്ഥാനത്ത് ഭരണവും ജനവിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ട് 2022-ല്‍ പഞ്ചാബ് പിടിക്കാനായതാണ് ആംആദ്മി പാര്‍ട്ടിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. കഴിഞ്ഞ എത്രയോ കാലത്തിനടയില്‍ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ വിജയമാണ് ആംആദ്മി പാര്‍ട്ടിയുടെ ജനക്ഷേമ രാഷ്ട്രീയ പരിപാടി. മൊഹല്ല ക്ലിനിക്കുകള്‍ എന്ന പേരില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചതും സര്‍ക്കാര്‍ സ്‌ക്കൂള്‍ സംവിധാനം മെച്ചപ്പെടുത്തിയതും പാവപ്പെട്ട ജനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും കുറഞ്ഞ നിരക്കില്‍ നല്‍കിയതും സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തിയതും അടങ്ങുന്ന ഡല്‍ഹി മോഡല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും അനുകരിക്കാന്‍ ആരംഭിച്ചു. അടിസ്ഥാന വര്‍ഗ്ഗത്തിന്റേയും മധ്യവര്‍ഗ്ഗത്തിന്റേയും പിന്തുണ മാത്രമല്ല പൊതുഭരണത്തിന്റെ സുതാര്യതയില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം സമ്പന്ന വര്‍ഗ്ഗത്തിന്റെ കൂടി പിന്തുണ ആര്‍ജ്ജിക്കാന്‍ കെജ്രിവാളിന് കഴിഞ്ഞു.

Post Thumbnail
വംശീയ പകയുടെ കനലണയാതെ മണിപ്പൂര്‍വായിക്കുക

എന്നാല്‍ ആ പിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മോടി പിടിപ്പിക്കല്‍ കെജ്രിവാളിനെതിരായ വ്യക്തിപരമായ ആരോപണമായി മുന്നിലുണ്ട്. അഴിമതി ആരോപണങ്ങള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ക്കും എല്ലാം അപ്പുറം ഡല്‍ഹിയിലെ ഏറ്റവും ജനകീയ നേതാവ് ഇപ്പോഴും കെജ്രിവാള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ബി.ജെ.പി ഏറ്റവും നന്നായി പ്രകടനം നടത്തിയ 2020-ലെ വോട്ട് ഓഹരി (38 ശതമാനത്തോളം) എടുത്താല്‍ തന്നെ ആംആദ്മി പാര്‍ട്ടിയുമായുള്ള ഏതാണ്ട് പതിനഞ്ച് ശതമാനത്തിന്റെ വ്യത്യാസമുണ്ട്. അത് മറികടക്കുക അത്ര എളുപ്പമല്ല.

കോണ്‍ഗ്രസ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലല്ലെങ്കിലും പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ ബ്ലോക്കിന് ഡല്‍ഹി തിരഞ്ഞെടുപ്പ് തികച്ചും പ്രധാനമാണ്. കോണ്‍ഗ്രസ് കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ അവര്‍ വിജയിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. പക്ഷേ ഡല്‍ഹിയിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചത്തോളം ആംആദ്മി പിടിച്ചെടുത്തത് അവരുടെ വോട്ട് ബാങ്കുകളെ ആയതുകൊണ്ട് തന്നെ അവര്‍ക്ക് വര്‍ദ്ധിച്ച് വരുന്ന പ്രാധാന്യം വലിയ തലവേദനയാണ്.

2014 മുതല്‍ ഡല്‍ഹിയിലെ ഏഴ് ലോകസഭ സീറ്റുകളും തുടര്‍ച്ചയായി വിജയിക്കുന്നുണ്ടെങ്കിലും ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി ഡല്‍ഹി ഭരണം ബി.ജെ.പിക്ക് കൈവിട്ടിട്ട്. 1998, 2003, 2008 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റടുത്തും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ആംആദ്മി പാര്‍ട്ടിയുടെ അടുത്തും അവര്‍ പരാജയപ്പെട്ടു. ഇക്കാലങ്ങളിലൊക്കെ 32 ശതമാനത്തില്‍ താഴാത്ത വോട്ടോഹരിയും അവര്‍ക്ക് ഡല്‍ഹിയിലുണ്ട്. ഉപരിവര്‍ഗ്ഗവും കച്ചവടക്കാരും അടക്കമുള്ള ഡല്‍ഹിയിലെ മേല്‍ത്തട്ടിന്റെ പിന്തുണ അവര്‍ എത്രയോ കാലമായി അനുഭവിച്ച് പോരുന്നു. ഇത്തവണ അതുകൊണ്ട് തന്നെ മോഡിയുടെ നേതൃത്വത്തില്‍ തന്നെയാകും ബി.ജെ.പിയുടെ പോരാട്ടം. പൂര്‍വ്വാഞ്ചല്‍ വോട്ടുകള്‍, പഞ്ചാബി വ്യവസായികള്‍, ഉപരിവര്‍ഗ്ഗം എന്നീ സ്ഥിരം വോട്ട് ബാങ്കുകള്‍ക്ക് അപ്പുറത്ത് സാധാരണക്കാരുടെയും ഇടത്തട്ടുകാരുടേയും വോട്ടുകള്‍ നേടാന്‍ കെജ്രിവാളിന്റെ മോഡലിനെതിരെ മോഡിയുടെ മോഡല്‍ എന്ന പ്രചരണമാകും അവര്‍ സ്വീകരിക്കുക. യഥാര്‍ത്ഥത്തിലുള്ള ആം ആദമികളെ (സാധാരണക്കാരെ) സഹായിക്കുക ബി.ജെ.പി ആണെന്നും കെജ്രിവാളിന്റെ ചൂല്‍ (തിരഞ്ഞെടുപ്പ് ചിഹ്നം) തട്ടിപ്പാണെന്നും അവര്‍ പറയുന്നു. ആംആദ്മി പാര്‍ട്ടിയുടെ വലിയ പ്രചാരകരായ ഡല്‍ഹി ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും വശത്താക്കാന്‍ ബി.ജെ.പി ഇത്തവണ ശ്രമിക്കും.national capital to election heat kejriwal and modi ready to fill the field

Content Summary: national capital to election heat kejriwal and modi ready to fill the field

delhi assembly election Narendra modi aravind kejirwal election heat latest news 

×