Continue reading “പത്തു സ്വര്‍ണവുമായി കേരളം നാലാം സ്ഥാനത്ത് തുടരുന്നു”

" /> Continue reading “പത്തു സ്വര്‍ണവുമായി കേരളം നാലാം സ്ഥാനത്ത് തുടരുന്നു”

"> Continue reading “പത്തു സ്വര്‍ണവുമായി കേരളം നാലാം സ്ഥാനത്ത് തുടരുന്നു”

">

UPDATES

കായികം

പത്തു സ്വര്‍ണവുമായി കേരളം നാലാം സ്ഥാനത്ത് തുടരുന്നു

Avatar

                       

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സുവര്‍ണ നേട്ടം പത്തായി. തുഴച്ചിലില്‍ ഇന്ന് മൂന്ന് സ്വര്‍ണം കൂടി നേടിയതോടെയാണ് ആതിഥേയര്‍ മെഡല്‍ നില ഉയര്‍ത്തിയത്. രാവിലെ നടന്ന തുഴച്ചില്‍ മത്സരത്തില്‍ സിംഗിള്‍സിലും, ഡബ്ബിള്‍സിലും, ടീമിനത്തിലുമാണ് കേരളതാരങ്ങള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. 

500മീറ്റര്‍ സിംഗിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍ വര്‍ഗ്ഗീസും, ഡബിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍-താര സഖ്യവുമാണ് സ്വര്‍ണം നേടിയത്. കോക്‌ലെസ് ഫോര്‍ ഇനത്തില്‍ ഹണി, നിമ്മി, അഞ്ജലി, അശ്വിനി എന്നിവര്‍ക്കാണ് ടീമിനത്തിലെ സ്വര്‍ണം. ഡബിള്‍സില്‍ കൂടി സ്വര്‍ണം നേടിയതോടെ ഡിറ്റിമോളുടെ മെഡല്‍നേട്ടം മൂന്നായി.

ഗെയിംസില്‍ ഇതുവരെയുള്ള മെഡല്‍ വേട്ടയില്‍ സര്‍വ്വീസസാണ് ഒന്നാം സ്ഥാനത്ത്. 24 സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവുമാണ് സര്‍വ്വീസസ് ഇതുവരെ നേടിയിട്ടുള്ളത്. 22 സ്വര്‍ണവും 8 വെള്ളിയും 4 വെങ്കലവുമായി ഹരിയാന രണ്ടാംസ്ഥാനത്തും, 14 സ്വര്‍ണം, 19 വെള്ളി, 15 വെങ്കലവുമായി മഹാരാഷ്ട്രയാണ് മൂന്നാംസ്ഥാനത്ത്. 10 സ്വര്‍ണവും, 9 വെള്ളിയും, 12 വെങ്കലവും നേടിയിട്ടുള്ള കേരളം നാലാംസ്ഥാനത്തുള്ളത്.

Related news


Share on

മറ്റുവാര്‍ത്തകള്‍