June 13, 2026 |
Share on

ദേശീയ സ്കൂള്‍ ഗെയിംസ് കേരളം കുതിക്കുന്നു

അഴിമുഖം പ്രതിനിധി റാഞ്ചിയില്‍ നടക്കുന്ന 60താമത്  ദേശീയ സ്കൂള്‍ കായികമേളയില്‍ 3 സ്വര്‍ണവും 3 വെള്ളിയും നേടി കേരളം കുതിക്കുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലായിരുന്നു കേരളത്തിന്‍റെ ആദ്യ സ്വര്‍ണ്ണം. എറണാകുളം തേവര എച്ച്.എസ്.എസിലെ.പി.ആര്‍ അലീഷ സ്വര്‍ണ്ണം നേടിയപ്പോള്‍ പാലക്കാട് പറളിയിലെ എം.വി വര്‍ഷയ്ക്കാണ് വെള്ളി. കേരളത്തിന് രണ്ടാം സ്വര്‍ണ്ണം സമ്മാനിച്ചത് ജൂനിയര്‍ വിഭാഗത്തില്‍ 300 മീറ്ററില്‍ കെ.ആര്‍ ആതിരയാണ്. കേരളത്തിന്‍റെ തന്നെ അനുമോള്‍ തമ്പിക്കാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്‍റെ ബിബിന്‍ ജോര്‍ജ്ജ് […]

അഴിമുഖം പ്രതിനിധി

റാഞ്ചിയില്‍ നടക്കുന്ന 60താമത്  ദേശീയ സ്കൂള്‍ കായികമേളയില്‍ 3 സ്വര്‍ണവും 3 വെള്ളിയും നേടി കേരളം കുതിക്കുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലായിരുന്നു കേരളത്തിന്‍റെ ആദ്യ സ്വര്‍ണ്ണം. എറണാകുളം തേവര എച്ച്.എസ്.എസിലെ.പി.ആര്‍ അലീഷ സ്വര്‍ണ്ണം നേടിയപ്പോള്‍ പാലക്കാട് പറളിയിലെ എം.വി വര്‍ഷയ്ക്കാണ് വെള്ളി. കേരളത്തിന് രണ്ടാം സ്വര്‍ണ്ണം സമ്മാനിച്ചത് ജൂനിയര്‍ വിഭാഗത്തില്‍ 300 മീറ്ററില്‍ കെ.ആര്‍ ആതിരയാണ്. കേരളത്തിന്‍റെ തന്നെ അനുമോള്‍ തമ്പിക്കാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്‍റെ ബിബിന്‍ ജോര്‍ജ്ജ് സ്വര്‍ണവും കേരളത്തിന്‍റെ തന്നെ അജിത് വെള്ളിയും നേടി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×