March 17, 2025 |
Share on

‘കൂടെ നില്‍ക്കുമെന്ന് കരുതിയ സുഹൃത്ത്’ ധനുഷിനോട് ദേഷ്യമില്ലെന്ന് നയന്‍

ക്ലിപ്പുകൾ ഉപയോ​ഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ധനുഷിനുണ്ട്

ധനുഷിനെതിരെയുള്ള തുറന്ന സോഷ്യൽ മീഡിയ കത്ത് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് നിരവധി തവണ താരത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കി നടി നയൻതാര. അടുത്തിടെ ഹോളിവുഡ് റിപ്പോർട്ടർ ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാരയുടെ തുറന്ന് പറച്ചിൽ. തനിക്കെതിരെ കേസ് നൽകിയിട്ടും ധനുഷിനോട് ഒരു തരത്തിലുള്ള ദേഷ്യവുമില്ലെന്നും ധനുഷുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും നയൻതാര പറഞ്ഞു. nayantara – dhanush

‘സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവൻ നിരവധി തവണ ധനുഷിന്റെ മാനേജരെയും തങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് സിനിമയുടെ ക്ലിപ്പുകൾ ഉപയോ​ഗിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇത് ധനുഷിന്റെ സിനിമയാണ്, ക്ലിപ്പുകൾ ഉപയോ​ഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ധനുഷിനുണ്ട്’, നയൻതാര പറഞ്ഞു.

‘എന്നാൽ നാനും റൗഡി താൻ എന്ന ചിത്രത്തിൽ വിഘ്നേഷ് ശിവന് പ്രിയപ്പെട്ട നാല് ഡയലോ​ഗുകൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തണമായിരുന്നു. ആ നാല് വരികൾ ഞങ്ങളുടെ പ്രണയത്തെയും ജീവിതത്തെയും കുറിച്ച് പറയുന്നതായിരുന്നു. അത് ഉൾപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ധനുഷിനെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ച് കൊണ്ടിരുന്നത്. സഹായത്തിനായി ഒരാളെയും ഞാൻ ബുദ്ധിമുട്ടിക്കാറില്ല. എന്നാൽ ഡോക്യുമെന്ററിക്ക് ഇത് അത്യാവശ്യമായിരുന്നത് കൊണ്ടാണ് ധനുഷിനെ ബന്ധപ്പെടാൻ ശ്രമിച്ച് കൊണ്ടിരുന്നത്. എന്റെ ദീർഘകാല സുഹൃത്ത് അത് മനസിലാക്കി കൂടെ നിൽക്കുമെന്ന് ഞാൻ കരുതി. മറ്റെന്തെങ്കിലും പ്രശ്നം എന്നോട് ഉണ്ടോയെന്ന് അറിയാൻ ധനുഷുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും’ നയൻതാര പറഞ്ഞു.

ധനുഷ് നിർമാതാവായ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ നയൻതാര ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ടാണ് ധനുഷ്- നയൻതാര പ്രശ്നം സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ തുടങ്ങിയത്. നയന്‍താര- വിഘ്‌നേഷ് ശിവന്‍ ദമ്പതിമാര്‍ക്ക് ധനുഷ് വക്കീല്‍ നോട്ടീസ് അയക്കുകയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ ധനുഷിന് മറുപടിയുമായി നയൻതാരയും രം​ഗത്തെത്തിയിരുന്നു.

സ്വന്തം അച്ഛന്റെയും സഹോദരന്റെയും പിന്തുണയുള്ള നിങ്ങളെപ്പോലെ മികച്ച നടനും സംവിധായകനുമായ ഒരാൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. സിനിമയിൽ യാതൊരു ബന്ധങ്ങളോ പിന്തുണയോ ഇല്ലാതെ വന്ന ഞാൻ ഇന്ന് നിൽക്കുന്ന സ്ഥാനം സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. അത് രഹസ്യമല്ലെന്നും എന്നെ അറിയുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ധനുഷിനെതിരെയുള്ള തുറന്ന കത്തിൽ നയൻതാര കുറിച്ചിരുന്നു. nayantara – dhanush
Content Summary: Nayantara expressed that she expected her friend Dhanush to support her
Nayantara Dhanush Nanum Rowdy Dhaan tamil cinema

×