July 18, 2026 |
Share on

എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണന്റെ മരണം സംഭവിച്ചത് അടുത്തു നിന്നുള്ള വെടിയേറ്റ്

എന്‍സിസി ക്യാമ്പില്‍ വച്ച് വെടിയേറ്റു മരിച്ച കേഡറ്റ്  ധനുഷ് കൃഷ്ണന്റെ മരണം സംഭവിച്ചത് വളരെ അടുത്ത് നിന്നുള്ള വെടിയേറ്റെന്നു പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ്‌ 15മിനിട്ടിനുള്ളിലാണ് മരണം സംഭവിച്ചത് എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടിയതാവാം മരണത്തിനു കാരണം എന്ന് പോലീസ് വാദം ശരിവയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ട് ആണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുറത്തു വന്നിരിക്കുന്നത് . തോക്കും വെടിയുണ്ടയും ഫോറന്‍സിക്‌ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന്  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ മകനു കൈയ്യബദ്ധം പറ്റില്ല എന്ന് ധനുഷ് കൃഷ്ണന്റെ അമ്മ […]

എന്‍സിസി ക്യാമ്പില്‍ വച്ച് വെടിയേറ്റു മരിച്ച കേഡറ്റ്  ധനുഷ് കൃഷ്ണന്റെ മരണം സംഭവിച്ചത് വളരെ അടുത്ത് നിന്നുള്ള വെടിയേറ്റെന്നു പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ്‌ 15മിനിട്ടിനുള്ളിലാണ് മരണം സംഭവിച്ചത് എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടിയതാവാം മരണത്തിനു കാരണം എന്ന് പോലീസ് വാദം ശരിവയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ട് ആണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുറത്തു വന്നിരിക്കുന്നത് . തോക്കും വെടിയുണ്ടയും ഫോറന്‍സിക്‌ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന്  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ മകനു കൈയ്യബദ്ധം പറ്റില്ല എന്ന് ധനുഷ് കൃഷ്ണന്റെ അമ്മ രമാദേവി അവകാശപ്പെട്ടു. സുഹൃത്തുക്കള്‍ക്കോ മറ്റ് അധികൃതര്‍ക്കോ സംഭവിച്ച കൈയ്യബദ്ധം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് ഈ കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×