എന്‍ഡിഎ വിടുന്നുവെന്ന പ്രമേയത്തെ തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎക്കൊപ്പം ശക്തമായി തന്നെ നിലനില്‍ക്കുമെന്നും തുടര്‍ന്നും എന്‍ഡിഎയ്‌ക്കൊപ്പം ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അഴിമുഖത്തോട് പ്രതികരിച്ചു. എന്‍ഡിഎയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നും പല അധികാര സ്ഥാനങ്ങളിലും ബിഡിജെഎസിന്റെ ആളുകള്‍ ഉണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസ്, എന്‍ഡിഎ വിടുന്നുവെന്ന പ്രമേയം പാസാക്കി എന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.NDA will not leave; Tushar vellappally rejected the resolution
ബിജെപി കഴിഞ്ഞാല്‍ കേരളത്തിലെ എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയാണ് ബിഡിജെഎസ്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും ഇനിയും അവഗണന സഹിച്ച് നില്‍ക്കേണ്ടെന്നുമാണ് ബിഡിജെഎസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന ജില്ലാ പ്രവര്‍ത്തക ക്യാമ്പില്‍ നേതാക്കള്‍ പ്രമേയം പാസാക്കി അതൃപ്തി പരസ്യമാക്കിയത്. പ്രവര്‍ത്തന ക്യാംപ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചിട്ടില്ല എന്നും ഒന്നാം കക്ഷിയായ ബിജെപിക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോഴും ബിഡിജെഎസിന് അവഗണന മാത്രമാണെന്നും പ്രമേയത്തില്‍ പറയുന്നു. അതിനാല്‍ എന്‍ഡിഎ വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നുമാണ് നേതാക്കളുടെ ആവശ്യം. തുടര്‍ തീരുമാനങ്ങള്‍ക്കായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം അവസാനിച്ചത്.
പാര്‍ട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെടെ പങ്കെടുത്ത ജില്ലാ നേതൃ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രവര്‍ത്തന ക്യാംപ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്.
എന്നാല്‍, എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇടതുമുന്നണിയുമായി ചേര്‍ന്ന് കുട്ടനാട് സീറ്റാണ് നിലവില്‍ ബിഡിജെഎസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. എസ്എന്‍ഡിപിക്ക് ഏറെ വളക്കൂറുള്ള മണ്ഡലമാണ് കുട്ടനാണ്. കുട്ടനാട് സീറ്റില്‍ നിലവിലുള്ള എന്‍സിപിയുടെ എംഎല്‍എ തോമസ് കെ തോമസ് സിപിഎമ്മിനും അനഭിമതനായതിനാല്‍ അതും തുഷാറിന് ഗുണം ചെയ്‌തേക്കും. എന്‍സിപിയില്‍ നിന്ന് കുട്ടനാട് സീറ്റ് മാറ്റണമെന്ന എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പരസ്യ പ്രസ്താവനയും മകന്‍ തുഷാറിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് നിലവിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനുമായുള്ള വെള്ളാപ്പള്ളി നടേശന്റെ അടുപ്പവും തുഷാറിന്റെ ഇടതുപക്ഷത്തേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതേസമയം, യുഡിഎഫിലേക്ക് പോകണമന്ന് നേരത്തെ തന്നെ ബിഡിജെഎസിലെ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.
ഫെബ്രുവരി ഒന്നിന് ചേര്‍ത്തലയില്‍ ബിഡിജെഎസിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നടക്കുമെന്നാണ് വിവരം. ഇതില്‍ മുന്നണിമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.NDA will not leave; Tushar vellappally rejected the resolution
Content Summary: NDA will not leave; Thushar vellappally rejected the resolution
This post was last modified on January 28, 2025 10:14 am
Leave a Comment