UPDATES

വാട്ട് എ ത്രോ… എറിഞ്ഞിട്ടത് 89.34 മീറ്റര്‍, ഫൈനലിലേക്ക് കടന്ന് നീരജ് ചോപ്ര

കിഷോര്‍കുമാര്‍ ജനയ്ക്ക് നേരിട്ട് ഫൈനലിലേക്ക് യോഗ്യതയില്ല

                       

യോഗ്യത നേടാനായി വേണ്ടത് 84 മീറ്റര്‍. ഇന്ന് ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ നീരജ് തന്റെ ജാവലിന്‍ എറിഞ്ഞിട്ടത് 89.34 മീറ്ററിലേക്ക്. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഒളിമ്പിക്‌സ് മല്‍സരത്തിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നീരജ് ചോപ്ര. 89.94 മീറ്ററാണ് ലോക റാങ്കില്‍ രണ്ടാം സ്ഥാനത്തുള്ള നീരജിന്റെ പേഴ്‌സനല്‍ ബെസ്റ്റ് സ്‌കോര്‍. അതിന് തൊട്ട് അടുത്ത് എത്തുന്ന പ്രകടനമാണ് കായികമാമാങ്ക വേദിയിലും നീരജ് പുറത്തെടുത്തിരിക്കുന്നത്. ടോക്യോയില്‍ 87.58 മീറ്റര്‍ താണ്ടിയാണ് നീരജ് സ്വര്‍ണം നേടിയത്. ഗ്രൂപ്പ് എയിലും ബി-യിലുമായി രണ്ട് ഭാഗമായാണ് ഇന്ന് മല്‍സരം നടന്നത്. ഗ്രൂപ്പ് ബി-യില്‍ ഇന്ത്യന്‍ സമയം 3 മണിയ്ക്ക് ശേഷമായിരുന്നു നീരജിന്റെ പ്രകടനം. രണ്ട് ദിവസത്തിന് ശേഷം എട്ടാം തിയ്യതിയാണ് ഫൈനല്‍ മല്‍സരം നടക്കുക. രാത്രി 11.55 ആണ് മല്‍സര സമയം.


Neeraj-Chopra-India-Gold-Medal-mens-Javelin-T

ജര്‍മനിയുടെ മാക്‌സ് ഡെനിങ്, കെഷോണ്‍ വാല്‍കട്ട്, ജൂലിയന്‍ വെര്‍ബര്‍, പാകിസ്ഥാന്റെ അര്‍ഷാദ് നദീം, ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് എന്നിവരാണ് ഒളിമ്പിക്‌സ് പ്രതീക്ഷകളുമായി നീരജിനൊപ്പം യോഗ്യത റൗണ്ടിലേക്ക് എത്തിയത്. ഒന്നാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്‌ലെച്ചിന് ഒപ്പം നേരത്തെ 90.20 മീറ്റര്‍ എറിഞ്ഞിട്ട് ഞെട്ടിച്ച ജര്‍മനിയുടെ മാക്‌സും വെല്ലുവിളിയാവുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ കായിക ആരാധകര്‍. അതേസമയം യോഗ്യതാ റൗണ്ടില്‍ മല്‍സരിച്ച ഇന്ത്യയുടെ കിഷോര്‍കുമാര്‍ ജനയ്ക്ക് നേരിട്ട് ഫൈനലിലേക്ക് യോഗ്യതയില്ല. 80.73 മീറ്റര്‍ ദുരത്തില്‍ എത്താനാണ് ജനയ്ക്ക് സാധിച്ചത്.

ഫൈനലില്‍ ഒന്നാം നമ്പറുകാരനായ ജാക്കൂബ് വരുമ്പോള്‍ ഈ സീസണിലെ അദ്ദേഹത്തിന്റെ മികച്ച പെര്‍ഫോമന്‍സ് 88.65 മീറ്ററാണ്. നീരജിന്റേത് 88.36 മീറ്ററും. ജൂലിയന്‍ വെബറാണ് മറ്റൊരു ശക്തനായ എതിരാളി. ഈ സീസണില്‍ എറിഞ്ഞിട്ടത് 88.37 മീറ്ററാണ്.

 

English Summary: Neeraj Chopra Olympics 2024 javelin throw bags personal best of 89.34m to enter final; Jena exist

Share on

മറ്റുവാര്‍ത്തകള്‍