ശ്രേഷ്ഠനായ എഡിറ്ററോട് കാണിച്ച നന്ദികേട്; എസ്. ജയചന്ദ്രൻ നായരുടെ മാധ്യമജീവിതം പറയുന്ന ‘ന്യൂസ് റൂമിലെ ഏകാകികൾ’

പുരസ്‌കാരം ലഭിക്കേണ്ട ആദ്യത്തെ പത്രപ്രവര്‍ത്തകനായിട്ടും അദ്ദേഹത്തിന് അത് നിഷേധിക്കപ്പെടുകയായിരുന്നു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർക്ക് പത്രപ്രവർത്തക പെൻഷൻ നിഷേധിച്ചതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സി.പിഎം മുൻ എം.പി യും ജനകീയ എംഎൽഎയുമായിരുന്ന സുരേഷ് കുറുപ്പ്. അഴിമുഖം പബ്ലിക്കേഷന്റെ ഏഴാമത് പുസ്തകമായ ‘ന്യൂസ് റൂമിലെ ഏകാകിക’ളുടെ പ്രകാശനചടങ്ങിൽ സംസാരിക്കവെയായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമർശം. 2025 ജനുവരിയിലാണ് എസ്. ജയചന്ദ്രൻ നായർ അന്തരിച്ചത്. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957ൽ പുറത്തിറങ്ങിയ കൗമുദിയിൽ പത്രപ്രവവർത്തനം തുടങ്ങിയ എസ്. ജയചന്ദ്രൻ നായർ, ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപനായിരുന്നു. പിന്നീട് സമകാലിക മലയാളം വാരികയുടെ എഡിറ്ററായ അദ്ദേഹം 2012ൽ രാജിവെച്ചു. പത്രപ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ‘സ്വദേശാഭിമാനി ‘പുരസ്‌കാരം ലഭിക്കേണ്ട, അര്‍ഹതയുള്ള ആദ്യത്തെ പത്രപ്രവര്‍ത്തകനായിട്ടും അദ്ദേഹത്തിന് അത് നിഷേധിക്കപ്പെടുകയായിരുന്നു. അരനൂറ്റാണ്ട് കാലം സജീവമായി പത്രപ്രവര്‍ത്തകനായിട്ടും ഏതോ സാങ്കേതിക പ്രശ്‌നത്തിന്റെ പേരിലാണ് അദ്ദേഹത്തിന് പത്ര പ്രവര്‍ത്തക പെന്‍ഷന്‍ അധികാരികള്‍ നിഷേധിച്ചത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. രാംകുമാര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘ന്യൂസ് റൂമിലെ ഏകാകികൾ’ എന്ന പുസ്തകത്തിൽ ‘മലയാളത്തിന് പ്രദക്ഷിണ വഴിയൊരുക്കിയ ഒരാള്‍’ എന്ന അദ്ധ്യായത്തിൽ എസ്. ജയചന്ദ്രന്‍ നായർക്ക് പത്രപ്രവർത്തക പെൻഷൻ നിഷേധിച്ചതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ‘ന്യൂസ് റൂമിലെ ഏകാകികൾ’ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ ഈ ലിങ്ക് ഉപയോ​ഗിക്കുക https://razorpay.me/@azhimukham

സർക്കാരിൻ്റെ മാനവീയം പരിപാടി, കുറച്ച് മലയാള പത്രപ്രവർത്തകർക്ക് അവാർഡ് പ്രഖ്യാപിച്ചു. അവരെ കയ്യിലെടുക്കാനുള്ള സൂത്രപ്പണിയാണെന്നു വ്യക്തം. ഈ കോമാളിത്തത്തിനെതിരെ മലയാളത്തിൽ ജയചന്ദ്രൻ നായർ എഡിറ്റോറിയലിൽ എഴുതി, “നിങ്ങൾക്കു തിരുവനന്തപുരത്ത് കേരള കൗമുദി എന്ന പത്രമുണ്ടെന്ന് അറിയാമോ? ഒരു ഇടതുപക്ഷ സർക്കാർ ഏതെങ്കിലും എഡിറ്റർക്കു പുരസ്‌കാരം നൽകുന്നെങ്കിൽ അതു കേരള കൗമുദിയുടെ എം.എസ്. മണിക്കു നൽകണം. ഒരു പത്രത്തിൻ്റെ മാനേജിങ് എഡിറ്ററെയും എം.എസ്. മണിയെയും തിരിച്ചറിയാൻ കഴിയാത്ത മന്ത്രിയുടെ ഇടതുപക്ഷ രാഷ്ട്രീയം അപാരം തന്നെ.” (ഒരു പ്രമുഖ ദിനപത്രത്തിൻ്റെ മാനേജിങ് എഡിറ്റർക്കും മാനവീയം പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.)

എസ്. ജയചന്ദ്രൻ നായർ കലാകൗമുദിയിൽ

15 വർഷം സമകാലീന മലയാളത്തിൻ്റെ എഡിറ്ററായിരുന്ന എസ്. ജയചന്ദ്രൻ നായർ 2012-ൽ വാരികയിൽ നിന്നു സ്വയം പിരിഞ്ഞു. പിന്നീടുള്ള കാലം മുഴുവൻ എഴുത്തും വായനയുമായി ബാംഗ്ലൂരിൽ കഴിഞ്ഞു. അരവിന്ദനെക്കുറിച്ചും ഒ.വി. വിജയനെക്കുറിച്ചും പുസ്‌ക ങ്ങൾ എഴുതി. അദ്ദേഹത്തിൻ്റെ ആത്മകഥാപരമായ കുറിപ്പുകൾ ‘എൻ്റെ പ്രദക്ഷിണവഴികൾ’ സാഹിത്യ അക്കാദമി അവാർഡ് നേടി.

എഴുപതുകളുടെ ആദ്യം രൂപംകൊണ്ട ‘ചിത്രലേഖ’ ഫിലിം സൊസൈറ്റിയുടെ അണിയറക്കാരനായി ജയചന്ദ്രൻ നായർ ഉണ്ടായിരുന്നു. കലാകൗമുദിയുടെ ഭാഗമായി ‘ഫിലിം മാഗസിൻ’ എന്ന നിലവാരമുള്ള ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ശിൽപ്പിയും അദ്ദേഹ മായിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങളും നിർമിച്ചത് അദ്ദേഹം തന്നെ.

ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ ഇതിഹാസമായ പോത്തൻ ജോസഫിൻ്റെ ടി.ജെ.എസ്. ജോർജ് എഴുതിയ പ്രശസ്‌തമായ ജീവചരിത്രം ‘പോത്തൻ ജോസഫ്: പത്രപ്രവർത്തനത്തിലെ പാഠങ്ങൾ’ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. ജയചന്ദ്രൻ നായർ മുൻകൈയ്യെ ടുത്തതുകൊണ്ടു മാത്രമാണ്. ദേശീയരംഗത്ത് പ്രവർത്തിക്കുന്ന ഒരു മലയാളി പത്രപ്രവർത്തകനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിതമാണത്. എന്നും പിന്നണിയിൽ പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ സ്വദേശാഭിമാനി പുരസ്‌കാരം’ ലഭിക്കേണ്ട, അർഹതയുള്ള ആദ്യത്തെ പ്രത്രപ്രവർത്തകനായായിട്ടും അതു ചുമതലപ്പെട്ടവർ നൽകിയില്ല. അത് എസ്. ജയചന്ദ്രൻ നായർ എന്ന മുതിർന്ന പത്രപ്രവർത്തകനു നൽകാ അത് മലയാള പത്രപ്രവർത്തനചരിത്രത്തിലെ ക്രൂരമായ അവഗണന കളിലൊന്നാണ്. അരനൂറ്റാണ്ട് കാലം സജീവമായി പത്രപ്രവർത്തക നായിട്ടും ഏതോ സാങ്കേതിക പ്രശ്‌നത്തിൻ്റെ പേരിൽ അദ്ദേഹത്തിനു ചത്രപ്രവർത്തക പെൻഷൻ അധികാരികൾ നിഷേധിച്ചു. ഇടതും വലതും അധികാരത്തിൽ വന്നിട്ടും അതു നൽകാൻ തയ്യാറായില്ല.

അധികാരത്തിന്റെ രാജസദസ്സിൽ ഒരിക്കലും കയറിപ്പറ്റാത്ത എസ്. ജയചന്ദ്രൻ നായർ എന്ന പത്രപ്രവർത്തകനുവേണ്ടി വാദിക്കാനോ, അതു നേടിക്കൊടുക്കാനോ എഴുത്തുകാരോ, സാംസ്‌കാരിക സിംഹങ്ങളോ ശ്രമിച്ചില്ല. അദ്ദേഹം ഒടുവിൽ നിസ്സംഗതയോടെ, ഇനി തനിക്കു പെൻഷൻ വേണ്ട എന്ന് അധികാരസ്ഥാനത്തേക്കു കത്തെഴുതി ആ വിഷയം അവസാനിപ്പിക്കുകയായിരുന്നു. താൻ എഡിറ്ററായ വാരിക കളിലൂടെ മറ്റുള്ളവർക്കു നേരിട്ട നീതിനിഷേധത്തിനെതിരെ എന്നും പ്രതികരിച്ച വ്യക്തിയായിരുന്ന തനിക്കുവേണ്ടി വാദിക്കാൻ ആരു മുണ്ടായില്ല എന്ന് അദ്ദേഹം ഒരിക്കൽപോലും ഓർത്തിരിക്കില്ല. അതാ ണല്ലോ എസ്. ജയചന്ദ്രൻ നായർ എന്ന വ്യക്തിയെ വേറിട്ടതാക്കുന്നത്.

പത്രപ്രവർത്തനത്തിൻ്റെ വിശുദ്ധിയും മഹത്വവും എന്നും കാത്തു സൂക്ഷിച്ച, സൗമ്യനായ, അക്ഷരങ്ങളെ സ്നേഹിച്ചു നിശബ്ദനായി നടന്ന ഒരാളുടെ യാത്ര നിശബ്ദമായി അവസാനിച്ചു. അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്നേഹത്തണൽ കൂടിയാണു നഷ്ടമായത്.

Content Summary: ‘News roomile Ekakikal’ tells the story of S. Jayachandran Nair’s media career

This post was last modified on June 26, 2025 4:38 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment