June 06, 2026 |
Share on

അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കണം: കളക്ഷന്‍ സെന്ററില്‍ നിന്നും മഞ്ജു വാര്യരുടെ ലൈവ്

തിരുവനന്തപുരം സംസ്‌കൃത കോളജില്‍ സജ്ജീകരിച്ചിട്ടുള്ള കളക്ഷന്‍ സെന്ററില്‍ നേരിട്ടെത്തിയായിരുന്നു മഞ്ജുവാര്യരുടെ അഭ്യര്‍ത്ഥന.

സംസ്ഥാനത്തെ പ്രളയ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അത്യാവശ്യമായ സാധങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഫേസ് ബുക്ക് ലൈവില്‍ ആവശ്യപ്പെട്ട് സിനിമ താരം മഞ്ജു വാര്യര്‍. തിരുവനന്തപുരം സംസ്‌കൃത കോളജില്‍ സജ്ജീകരിച്ചിട്ടുള്ള കളക്ഷന്‍ സെന്ററില്‍ നേരിട്ടെത്തിയായിരുന്നു മഞ്ജുവാര്യരുടെ അഭ്യര്‍ത്ഥന. ക്യാംപുകളില്‍ ഇപ്പോള്‍ അത്യാവശ്യമായ സാധനങ്ങളുടെ ലിസ്റ്റും താരം ലൈവില്‍ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മഞ്ജു വാര്യര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×