ബിഷപ്പ് ഉൾപ്പെടെ ലൈംഗീക പീഡനത്തിനക്കേസിൽ പ്രതിയാക്കപ്പെട്ട പശ്ചാത്തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമം തടയാൻ മാർഗ്ഗരേഖയുമായി കെസിബിസി. വൈദികർക്കും കന്യാസ്ത്രീകൾക്കും വിതരണം ചെയ്യുന്നതിനാണ് മാർഗരേഖ. കുട്ടികൾക്കെതിരായ ലൈംഗികകാതിക്രമം പൊറുക്കാനാകാത്ത തെറ്റാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർക്കൊപ്പമോ
പള്ളികളിലോ താമസിപ്പിക്കരുതെന്നും വ്യക്തമാക്കുന്നതാണ് പുതിയ സർക്കുലർ.
ലൈംഗികാതിക്രമം ഉണ്ടായാൽ സഭ നിയമപ്രകാരം നടപടി വേണം. വിഷയം പോലീസിനെ ബന്ധപ്പെട്ടവരെയും അറിയിക്കണം. ഇരകളോട് അനുഭാവപൂർവ്വമായ പെരുമാറ്റം വേണം. കുറ്റകൃത്യത്തിന്റെ പേരിൽ ആരോപണ വിധേയരായവർ പോലീസ് അന്വേഷണം ഉൾപ്പെടെയുള്ള നിയമ നടപടികളുമായി സഹകരിക്കണം. ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ വൈദികർ ഏർപ്പെടരുതെന്നും മാർഗരേഖ ആവശ്യപ്പെടുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അടക്കം ഉൾപ്പെട്ട ലൈംഗീക പീഡന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തവണ സഭയിലെ മുഴവൻ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ മാർഗരേഖ നൽകാനുള്ള തീരുമാനം. സാധാരണ മെത്രാൻമാർക്കാണ് കേരള കാത്തലിക് ബിഷപ് മാർഗരേഖ നൽകാറുള്ളത്. അടുത്ത് കൊച്ചിയിൽ നടന്ന സിറോ മലബാർ സഭ സിനഡും ലൈംഗീക അതിക്രമങ്ങൾ തടയാൻ സഭയിൽ വൈദികരും വിശ്വാസികളും ഉൾപ്പെട്ട പരാതിപരിഹാര സെൽ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിറകെയാണ് പുതിയ സർക്കുലർ.