പ്രതിക്കൂട്ടില്‍ ചാനല്‍ 3നൗ
സൗത്ത്‌പോർട്ട് കത്തിയാക്രമണത്തിൽ വ്യാജ വാർത്തകളാണ് കലാപത്തിലേക്ക് വഴി വച്ചതെന്ന് മാധ്യമങ്ങൾ അവർത്തിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ബിബിസി. പ്രതിയായ കൗമാരക്കാരന്റെ ഐഡന്റിറ്റിയെ കുറിച്ച് വസ്തുതാപരമല്ലാത്ത വാർത്തകൾ നൽകിയിരിക്കുന്നത് ചാനൽ 3നൗ എന്ന വെബ്‌സൈറ്റാണ്. ബോട്ട് മാർഗ്ഗം യുകെയിലേക്ക് എത്തിയ കുടിയേറ്റക്കാരനാണ് അക്രമത്തിന് പിന്നിലെന്ന് വെബ്സൈറ്റ് ഉറപ്പിച്ചു പറഞ്ഞിരുന്നു.Channel3Now accused of fuelling uk riots
പാകിസ്താനിലെ ലാഹോർ സ്വദേശിയും, നോവ സ്കോട്ടിയെന്ന കാനേഡിയൻ പ്രവിശ്യയിൽ നിന്നുള്ള പ്രാദേശിക ഹോക്കി കളിക്കാരന്‍ ജെയിംസിനും, ടെക്സസിലെ ഹൂസ്റ്റണിൽ നിന്നുള്ള കെവിനും ഈ വെബ്‌സൈറ്റുമായി ബന്ധമുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആക്രമി മുസ്ലീമാണെന്ന അവകാശവാദം ഉന്നയിച്ച മറ്റ് പ്രസ്താവനകളും ചേർത്താണ് ഇവർ വാർത്തകൾ നൽകിയത്, ഈ വ്യാജ പ്രചാരണങ്ങളാണ് യുകെയിലുടനീളം കലാപങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. ചാനൽ 3 നൗവിലേക്ക് ലിങ്ക് ചെയ്‌ത നിരവധി ആളുകളെ ബിബിസി കണ്ടെത്തി, അവരുടെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും സംസാരിച്ചു, ആളുകളെ സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. “മാനേജ്‌മെൻ്റ്” എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുമായും സംസാരിച്ചിരുന്നു.
ക്രൈം വാർത്തകൾ ശേഖരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ഒരു വാണിജ്യ ഓപ്പറേഷനാണ് ചാനൽ 3 നൗ. ഇവരുടെ വ്യാജ വാർത്തകൾ നൽകാനുള്ള അജണ്ട റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിമർശനത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ലേഖനങ്ങൾ എഴുതിയ ആളുടെ പേരില്ലാതെയാണ് പ്രസിദ്ധീകരിക്കുന്നത്, അതുകൊണ്ട് തന്നെ ആരാണ് ഇത് എഴുതിയതെന്ന് വ്യക്തമല്ല. എന്നാൽ ചില പഴയ ലേഖനങ്ങളിൽ ജെയിംസിന്റെ പേര് ബൈലൈൻ (ലേഖകൻ) ആയി നൽകിയിട്ടുണ്ട്. ലിങ്ക്ഡ്- ഇന്‍ വഴി ജെയിംസിന്റെ ഫേസ്ബുക് അക്കൗണ്ട് പരിശോധിച്ചെങ്കിലും സൈറ്റിൻ്റെ പത്രപ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന ഫർഹാൻ എന്ന് വ്യക്തി ഉൾപ്പെടെ നാല് സുഹൃത്തുക്കൾ മാത്രമേയുള്ളൂ. ഫർഹാൻ്റെ മുൻ സഹപ്രവർത്തകർ അയാൾ പാകിസ്ഥാനിൽ നിന്നുള്ള വ്യക്തിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളുടെ ഫേസ്ബുക് സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ബിബിസി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ജെയിംസ് നാല് വർഷം മുമ്പ് ബിരുദം പൂർത്തിയാക്കിയെന്ന് ഇവർ സ്ഥിരീകരിച്ചു. ബിബിസിയുടെ മാധ്യമപ്രവർത്തക ഇയ്യാളുടെ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോൾ, ജെയിംസിനെക്കുറിച്ച് ലേഖനത്തിൽ എന്താണ് പറയുന്നതെന്ന് സുഹൃത്ത് ആരാഞ്ഞു. ജെയിംസിന് വെബ്‌സൈറ്റുമായി ബന്ധമുണ്ടെന്നുള്ള വിവരം സുഹൃത്ത് നിഷേധിച്ചില്ല, പക്ഷേ ബിബിസിയോട് പിന്നീട് പ്രതികരിച്ചില്ല.
ചാനൽ 3 നൗവിൻ്റെ ഔദ്യോഗിക ഇമെയിലുമായി ബന്ധപ്പെട്ട ബിബിസിയോട് പ്രതികരിച്ചത് കെവിൻ എന്ന വ്യക്തിയാണ്. ഇയാൾ ടെക്സാസിലെ ഹൂസ്റ്റൺ സ്വദേശിയാണെന്നും പറയുന്നു, എന്നാൽ കൂടുതൽ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ഇയ്യാൾ തയ്യാറായില്ല. യുഎസിലെ സൈറ്റിൻ്റെ “പ്രധാന ഓഫീസിൽ” നിന്നാണ് താൻ സംസാരിക്കുന്നതെന്ന് കെവിൻ പറയുന്നത്. സൈറ്റിൽ നിന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സമയവും കെവിൻ ഇമെയിലുകളോട് പ്രതികരിക്കുന്ന സമയവും യുഎസ് സമയവുമായി സാമ്യതയുണ്ട്. വെബ്സൈറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് ആണെന്ന് ആദ്യം അവകാശപ്പെട്ടെങ്കിലും പിന്നീട് വെരിഫിക്കേഷൻ പ്രൊഡ്യൂസർ ആണെന്ന് മാറ്റി പറഞ്ഞിരുന്നു. വെബ്സൈറ്റിന്റെ ഉടമയുടെ പേര് വെളിപ്പെടുത്താനും അദ്ദേഹം വിസമ്മതിച്ചു. ഉടമയ്ക്ക് തൻ്റെയും തനിക്കുവേണ്ടി പ്രവർത്തിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളത് കൊണ്ട് തന്നെ വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
യുഎസ്, യുകെ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ 30-ലധികം ആളുകൾ സൈറ്റിനായി പ്രവർത്തിക്കുന്നുണ്ടെന്ന് കെവിൻ അവകാശപ്പെടുന്നത്. ഫർഹാനും ജെയിംസും തങ്ങളുടെ ഫ്രീലാൻസ് മാധ്യമ പ്രവർത്തകരാണെന്നും പറയുന്നു. വെബ്സൈറ്റിന്റെ തന്നെ യൂട്യൂബ് ചാനലിൽ റഷ്യൻ ഭാഷയിലുള്ള പഴയ വീഡിയോകൾ ഉണ്ട്. അതുകൊണ്ട് തന്നെ ചാനൽ 3 നൗ വ്യാജ വിവരങ്ങൾ പങ്കിട്ടതോടെ റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വളരെ വർഷങ്ങൾക്ക് മുമ്പ് കാർ റാലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പഴയ റഷ്യൻ ഭാഷയിലുള്ള യൂട്യൂബ് ചാനൽ തങ്ങൾ വാങ്ങുകയായിരുന്നുവെന്ന് കെവിൻ പ്രതികരിക്കുന്നു, വെബ്സൈറ്റ് ഏറ്റെടുത്തതോടെ ചാനലിൻ്റെ പേര് മാറ്റിയെന്നും കെവിൻ വിശദീകരിക്കുന്നു. “ഞങ്ങൾ റഷ്യയിൽ നിന്ന് യുട്യൂബ് ചാനൽ വാങ്ങിയതുകൊണ്ട് അവരുമായി ബന്ധമുണ്ടെന്ന് എങ്ങനെ പറയാൻ കഴിയും. ഞങ്ങൾ ലോകമെമ്പാടുമുള്ള വാർത്തകൾ ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര ഡിജിറ്റൽ വാർത്താ മാധ്യമ വെബ്‌സൈറ്റാണ്.” കെവിൻ പറയുന്നു. യൂട്യൂബിലൂടെ ധനസമ്പാദനം നടത്തുന്ന ഒരു ചാനൽ വാങ്ങാനും അത് മാറ്റി ഉപയോഗിക്കാനും കഴിയും. വളരെ വേഗം പ്രേക്ഷകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു എളുപ്പ മാർഗമാണിത്, ഉടൻ തന്നെ പണം സമ്പാദിക്കാനും സാധിക്കും.
പാകിസ്ഥാനുമായി ബന്ധപ്പെട്ട ഉള്ളടക്കം അപ്‌ലോഡ് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് ആറ് വർഷത്തോളം അക്കൗണ്ടിലേക്ക് വീഡിയോകളൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഫർഹാനെ പോലുള്ള എഴുത്തുകാർ പാകിസ്താനിൽ നിന്നുണ്ടെന്ന് വെബ്സൈറ്റ് തന്നെ സമ്മതിക്കുന്നുണ്ട്. സൈറ്റ് വാണിജ്യ പ്രവർത്തനമാണെന്നും കഴിയുന്നത്ര വാർത്തകൾ കവർ ചെയ്യുന്നത് വരുമാനം ഉണ്ടാക്കാൻ സഹായിക്കുമെന്നും കെവിൻ പറഞ്ഞു. യുഎസിലെ വെടിവയ്പ്പുകളെക്കുറിച്ചും വാഹനാപകടങ്ങളെക്കുറിച്ചും കൃത്യമായ വാർത്തകൾ സൈറ്റ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, സൗത്ത്‌പോർട്ട് ആക്രമണകാരിയെക്കുറിച്ചും ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചയാളെക്കുറിച്ചും സൈറ്റ് കൂടുതൽ തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.
തെറ്റായ സൗത്ത്‌പോർട്ട് സ്റ്റോറിക്ക് പിന്നാലെ ചാനൽ3നൗ കുപ്രസിദ്ധി നേടി. ഇതിനു ശേഷം, സൈറ്റിൻ്റെ യൂട്യൂബ് ചാനലും അതിൻ്റെ മിക്ക ഫേസ്ബുക്ക് പേജുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കെവിൻ പറയുന്നു, എന്നാൽ എക്‌സിലെ അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്. സൈറ്റിൽ നിന്നുള്ള ഉള്ളടക്കം പങ്കിടുന്ന ഡെയ്‌ലി ഫെലോൺ എന്ന ഒരു ഫേസ്ബുക്ക് പേജും ഇപ്പോഴും സജീവമാണ്. സൗത്ത്‌പോർട്ട് സ്റ്റോറിക്ക് ശേഷമുള്ള സോഷ്യൽ മീഡിയ കോലാഹലങ്ങളും കലാപങ്ങളും ഒരു ചെറിയ ട്വിറ്റർ അക്കൗണ്ടിലെ തെറ്റിൽ നിന്നാണെന്ന് കുറ്റപ്പെടുത്താനാവില്ലെന്ന് കെവിൻ വാദിക്കുന്നു. ആ വാദത്തെ ഒരു പരിധി വരെ സാധൂകരിക്കുന്നതാണ് ചാനൽ3നൗ വിൻ്റെ തെറ്റായ വാർത്ത പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഏറ്റെടുത്ത സംഭവം. കൂടുതൽ വ്യാപകമായി ഇവിടെ നിന്നാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്.
യുകെയിലും യുഎസിലും അധിഷ്ഠിതമായ ഈ അക്കൗണ്ടുകളിൽ ചിലത്, പകർച്ചവ്യാധി, വാക്സിനുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇക്കൂട്ടക്കർക്ക് വലിയ ഫോളോവേഴ്‌സാണുള്ളത്. ഇവർക്ക് കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനാകും, പ്രത്യേകിച്ചും എലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയപ്പോൾ വരുത്തിയ മാറ്റങ്ങൾക്ക് ശേഷമാണിത്. സൗത്ത്‌പോർട്ട് ആക്രമണത്തെയും തുടർന്നുണ്ടായ കലാപങ്ങളെയും കുറിച്ച് പോസ്റ്റ് ചെയ്ത് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കഴിഞ്ഞ ആഴ്‌ചയിൽ വലിയ ഫോളോവെഴ്സിനെ നേടിയിരുന്നു. കലാപത്തിന് ശേഷം കൂടുതൽ നടപടിയെടുക്കാൻ സോഷ്യൽ മീഡിയ കമ്പനികളുടെ ഉടമസ്ഥരോട് രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ചാനൽ3നൗ ന്റേതു പോലെ എഴുത്തുകാർ മറ്റു രാജ്യങ്ങളിൽ നിന്നുമാണ്. അതുകൊണ്ട് തന്നെ രാജ്യങ്ങളെക്കാൾ ഇത്തരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യാനുള്ള അധികാരം സോഷ്യൽ മീഡിയ കമ്പനികളിൽ നിക്ഷിപ്‌തമാണ്.
Content summary; The news website Channel3Now accused of fuelling uk riots Channel3Now accused of fuelling uk riots