June 04, 2026 |
Share on

ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് വേണ്ടി കപ്പലിന്റെ 11ാം നിലയില്‍ നിന്ന് യുവാവ് ചാടി

തന്റെ ചാട്ടം ഇത്ര വലിയ ചര്‍ച്ചാവിഷയമാകുമെന്ന് കരുതിയില്ലെന്നും സുഹൃത്തുക്കളെ ചിരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് എന്നുമാണ് നിക്കോളായ് പറയുന്നത്. എന്നാല്‍ നിക്കോളായ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് റോയല്‍ കരീബിയന്‍.

ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് വേണ്ടി ക്രൂയിസ് ഷിപ്പിന്റെ 11ാം നിലയില്‍ നിന്ന് യുവാവ് വെള്ളത്തിലേയ്ക്ക് എടുത്തുചാടി. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നാണ് 27കാരനായ നിക്കോളായ് നായ്‌ഡേവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബഹാമസിലെ നാസോ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന റോയല്‍ കരീബിയന്‍ ഷിപ്പിലാണ് സംഭവം. സുഹൃത്തുക്കള്‍ ഈ എടുത്തുചാട്ടത്തിന് നായ്‌ഡേവിനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. നിക്കോളായ് നായ്‌ഡേവിനും ചാടാന്‍ പ്രോത്സാഹനം നല്‍കിയ സുഹൃത്തുക്കള്‍ക്കും തങ്ങളുടെ കപ്പലുകളില്‍ യാത്ര ചെയ്യുന്നതിന് റോയല്‍ കരീബിയന്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രാത്രി മുതല്‍ അടിച്ചുപൂസായിരുന്നു താനെന്നും മദ്യലഹരിയിലായിരുന്ന താന്‍ രാവിലെ ചാടാന്‍ തീരുമാനിക്കുകയായിരുന്നു എന്നും നിക്കോളായ് നായ്‌ഡേവ് മിയാമി ഹെറാള്‍ഡിനോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ പിന്നാലെ രണ്ടായിരത്തിലധികം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിക്കോളായുടെ പ്രവൃത്തിയ രൂക്ഷമായി വിമര്‍ശിച്ചും വിഡ്ഢിത്തരം ചൂണ്ടിക്കാട്ടിയുമുള്ളതാണ് ഭൂരിഭാഗം കമന്റുകളും. നിങ്ങള്‍ മരിക്കുന്നതായിരുന്നു നല്ലത് എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഒരു വൈറല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് നിക്കോളായ് ചാടിയത് എന്നും നേരത്തെയും ഇയാള്‍ ഇങ്ങനെ ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് ചാടിയിട്ടുണ്ടെന്നും ഷിപ്പിംഗ് കമ്പനിയുടെ നടപടി കാര്യമാക്കുന്നില്ലെന്നും സുഹൃത്തുക്കളിലൊരാള്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. തന്റെ ചാട്ടം ഇത്ര വലിയ ചര്‍ച്ചാവിഷയമാകുമെന്ന് കരുതിയില്ലെന്നും സുഹൃത്തുക്കളെ ചിരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് എന്നുമാണ് നിക്കോളായ് പറയുന്നത്. താന്‍ വളരെ കൂളായി നീന്തി കരയ്ക്ക് കയറിയെന്നും യുവാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ നിക്കോളായ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് റോയല്‍ കരീബിയന്‍.

View this post on Instagram

Full send

A post shared by Nick Naydev (@naydev91) on

Leave a Reply

Your email address will not be published. Required fields are marked *

×