June 16, 2026 |
Share on

അങ്ങനെ ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്ല: കേരള കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി കെഎം മാണിക്കെതിരായ ഗൂഢാലോചനയില്‍ കോണ്‍ഗ്രസില്‍ ഉന്നതതല പങ്കുണ്ടെന്ന് പറയുന്ന ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ്. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കെതിരെ കോണ്‍ഗ്രസില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ പേരിലുള്ള ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്  മാതൃഭൂമി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണ കമ്മീഷനും റിപ്പോര്‍ട്ടുമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയത് രമേശ് ചെന്നിത്തല, പിസി ജോര്‍ജ്, അടൂര്‍ പ്രകാശ്, […]

അഴിമുഖം പ്രതിനിധി

കെഎം മാണിക്കെതിരായ ഗൂഢാലോചനയില്‍ കോണ്‍ഗ്രസില്‍ ഉന്നതതല പങ്കുണ്ടെന്ന് പറയുന്ന ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ്. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കെതിരെ കോണ്‍ഗ്രസില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ പേരിലുള്ള ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്  മാതൃഭൂമി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണ കമ്മീഷനും റിപ്പോര്‍ട്ടുമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയത് രമേശ് ചെന്നിത്തല, പിസി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവരാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ പേരില്‍ വന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ആര്‍ ബാലകൃഷ്ണപിള്ള, ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശന്‍, ബിജു രമേശ് തുടങ്ങിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×