June 13, 2026 |
Share on

16 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാന്‍ അവാര്‍ഡ്‌ വാങ്ങി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതില്‍ നിന്ന്

ദംഗലിലെ പ്രകടനത്തിനാണ് ആമിര്‍ പുരസ്‌കാരം നേടിയത്.

അവാര്‍ഡ് നിശകളിലൊന്നും പങ്കെടുക്കാത്ത ആമിര്‍ ഖാന്‍ ഇത്തവണ ആ പതിവ് തെറ്റിച്ചു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആമിര്‍ഖാന്‍ ഒരു അവാഡ് ദാന ചടങ്ങിയെത്തിയത്. അവാഡ് വാങ്ങാന്‍ തന്നെയാണ് എത്തിയത്. അതും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതില്‍ നിന്ന്. ദംഗലിലെ പ്രകടനത്തിനാണ് ആമിര്‍ പുരസ്‌കാരം നേടിയത്. വര്‍ഗീയ അസഹിഷ്ണുത സംബന്ധിച്ച പ്രസ്താവനയെ തുടര്‍ന്ന്‍ ആമിര്‍ ഖാനെതിരെ ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

മുംബൈയില്‍ നടന്ന ദീനാനാഥ് മംഗേഷ്‌കര്‍ പുരസ്‌കാര ദാന ചടങ്ങിലാണ് ആമിര്‍ ഖാന്‍ ‘വിശേഷ് പുരസ്‌കാരം’ മോഹന്‍ ഭഗവതില്‍ നിന്ന് ഏറ്റുവാങ്ങിയത്. മുംബൈയിലെ ഷണ്‍മുഖാനന്ദ ഹാളിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ഗായിക ലത മങ്കേഷ്‌കറുടെ പിതാവാണ് ദീനാനാഥ് മംഗേഷ്‌കര്‍. ലത മംഗേഷ്കര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

×