May 21, 2025 |
Share on

ഇളംപച്ച നിറത്തിൽ പുതിയ 20 രൂപാ നോട്ട് വരുന്നു

20 രൂപയുടെ പുതിയ നോട്ടുകളെത്തുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ ബാങ്ക്നോട്ടുകളുടെ വരവ് പ്രഖ്യാപിച്ചത്. പുതിയ റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഒപ്പോടെയായിരിക്കും ഈ നോട്ടുകളെത്തുക. പച്ച കലർന്ന മഞ്ഞ നിറമായിരിക്കും (ഇളംപച്ച) ഈ നോട്ടുകൾക്കുണ്ടാവുക. 63 മില്ലിമീറ്റർ വീതിയും 129 മില്ലിമീറ്റർ നീളവുമാണ് ഈ നോട്ടിന്റെ അളവ്. അതെസമയം നിലവിലുള്ള 20 രൂപാ നോട്ടുകളുടെ വിനിമയമൂല്യം നിലനിൽക്കുമെന്നും ആർബിഐ അറിയിച്ചു. എല്ലോറാ ഗുഹകളുടെ ചിത്രമാണ് നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഗാന്ധിജിയുടെ ചിത്രവും […]

20 രൂപയുടെ പുതിയ നോട്ടുകളെത്തുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ ബാങ്ക്നോട്ടുകളുടെ വരവ് പ്രഖ്യാപിച്ചത്. പുതിയ റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഒപ്പോടെയായിരിക്കും ഈ നോട്ടുകളെത്തുക.

പച്ച കലർന്ന മഞ്ഞ നിറമായിരിക്കും (ഇളംപച്ച) ഈ നോട്ടുകൾക്കുണ്ടാവുക. 63 മില്ലിമീറ്റർ വീതിയും 129 മില്ലിമീറ്റർ നീളവുമാണ് ഈ നോട്ടിന്റെ അളവ്.

അതെസമയം നിലവിലുള്ള 20 രൂപാ നോട്ടുകളുടെ വിനിമയമൂല്യം നിലനിൽക്കുമെന്നും ആർബിഐ അറിയിച്ചു. എല്ലോറാ ഗുഹകളുടെ ചിത്രമാണ് നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഗാന്ധിജിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×