July 16, 2026 |
Share on

നിലമ്പൂരിൽ ഷൗക്കത്തിന് ജയം; പതിറ്റാണ്ടിന് ശേഷം നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

പരാജയത്തിൻ്റെ കാരണം പരിശോധിക്കുമെന്ന് എം. സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം ഷൗക്കത്ത് നേടിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, അമരമ്പലത്തും എൽഡിഎഫിന് പ്രതീക്ഷ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.

ആര്യാടൻ ഷൗക്കത്ത് – 76,666 എം.സ്വരാജ് – 65,661 പി.വി. അൻവർ – 19,593 മോഹൻ ജോർജ് – 8,536 എന്നിങ്ങനെയാണ് വോട്ട് നേടിയത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനുറ്റുകള്‍ മുതല്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലായിരുന്നു.

പരാജയത്തിൻ്റെ കാരണം പരിശോധിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരുടെ വിജയാഹ്ലാദപ്രകടനങ്ങൾ തുടരുകയാണ്. ആര്യാടൻ ഹൗസിന് മുന്നിലും അകത്തും ആഘോഷം നടക്കുകയാണ്. കൂട്ടായ്മയുടെ വിജയമെന്നാണ് യുഡിഎഫ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍ നിന്നത്. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് നേരിയ മുന്‍തൂക്കം ലഭിച്ചത്.

Content Summary: Nilambur by election: Aryadan shoukath won,UDF recaptures Nilambur after a decade

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×