കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി എംപിമാരും ഉപരാഷ്ട്രപതിയുമെല്ലാം സുപ്രീം കോടതിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവരാണ് വിവാദ പരാമർശം ഉന്നയിച്ചിരുന്നത്. രാജ്യത്ത് മതസംഘർഷങ്ങൾ കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമർശം. Leader’s Remarks and BJP’s Reaction
തമിഴ്‌നാട് ഗവർണറുടെ വിഷയം സംബന്ധിച്ച് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതിനാണ് സുപ്രീം കോടതിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രംഗത്തെത്തിയത്. ‘കോടതി ജനാധിപത്യത്തിനു നേരെ ആണവ മിസൈൽ അയയ്ക്കുന്നു’ എന്നായിരുന്നു ജഗ്ദീപ് ധൻകർ വ്യക്തമാക്കിയത്.
കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ധൻകർ അഭിപ്രായപ്പെട്ടു.
ബിജെപി നേതാക്കളുടെ സുപ്രീം കോടതി വിമർശനങ്ങളെല്ലാം അതാത് നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദേശം നൽകി.
ദുബെയുടെ പരാമർശത്തിൽ നിന്നും തുടർന്ന് നടക്കുന്ന വിവാദങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ബിജെപിയുടെ മാധ്യമ സംഘം കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. മുൻപ് തുടർന്നു വന്നിട്ടുള്ളല രീതികൾ പോലെ ഏതെങ്കിലും നേതാക്കൾ വിവാദപരമായ പ്രസ്ഥാവനകൾ ഉന്നയിക്കുമ്പോൾ, അത് വ്യക്തിയുടെ അഭിപ്രായമാണെന്നും, പാർട്ടിയുമായി ബന്ധമില്ലെന്നും പറഞ്ഞ് കൈ കഴുകുന്ന രീതിയാണ് ഇക്കാര്യത്തിലും ബിജെപി കൈക്കൊണ്ടത്. എന്നാൽ ബിജെപി, നേതാക്കളുടെ പ്രസ്താവനയിൽ തിരുത്തലുകൾ ഉണ്ടാക്കാനോ, നേതാവിനെതിരെ ഏതെങ്കിലും തരത്തിൽ ശിക്ഷ നടപ്പിലാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ലെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.
മുൻപ് ഭീകരവാദ കുറ്റാരോപിതനായ പ്രജ്ഞാ സിങ് താക്കൂർ, നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ചപ്പോഴും, ഇക്കഴിഞ്ഞ കാലങ്ങളിൽ മറ്റ് ബിജെപി നേതാക്കൾ അതിരുവിട്ട് പല പരാമർശങ്ങളും നടത്തിയപ്പോഴും പാർട്ടി ഇതേ നയങ്ങൾ തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്.
പല ആളുകളോടും പലതരത്തിലുള്ള സമീപനം എന്നത് ബിജെപിയുടെ പതിവ് രീതിയാണ്. ഇന്ത്യയിലെ ഹിന്ദു വലതുപക്ഷത്തിന്റെ ഒരു പൊതുശൈലിയാണ് ഇതെന്ന് പറയാം. ഒരു വശത്ത് പാർട്ടി എല്ലാവരെയും ബഹുമാനിക്കുകയും നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നുവെന്ന് കാണിക്കുക. പ്രത്യേകിച്ച് കോടതിയോ, മറ്റ് രാജ്യങ്ങളോ നിരീക്ഷിക്കുമ്പോൾ. എന്നാൽ അതേ സമയം ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കുന്ന തരത്തിൽ മുസ്ലീം വിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നതിന് തങ്ങളുടെ ഏറ്റവും താഴ്ന്ന നിലയിലുള്ള നേതാക്കൾക്ക് പോലും മൗനാനുവാദം നൽകുകയും ഇതിലൂടെ നേട്ടം കൈവരിക്കുകയും ചെയ്യുന്നു.
1992ൽ ബാബറി മസ്ജിദ് തകർത്തപ്പോൾ എൽ കെ അദ്വാനിയെപ്പോലുള്ള നേതാക്കൾ പറഞ്ഞത് നിയമത്തെക്കാൾ വലുതി വിശ്വാസമാണ് എന്നതായിരുന്നു. ഇത് ബിജെപിയുടെ നയത്തിന് ഏറ്റവും വലിയ ഉദാഹരണമായി കണക്കാക്കാം. ഇന്നും, ആരാധനാലയങ്ങളുടെ നിയമത്തിൽ നിലപാട് വ്യക്തമാക്കുന്നതിന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നചിന് മോദി സർക്കാർ വിസമ്മതിക്കുകയാണ്.
ബിജെപിയുടെ നേതാക്കളിൽ നിന്നുള്ള ഇത്തരം പരാമർശങ്ങളും വാദങ്ങളുമെല്ലാം ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് കരുതാം. ആർഎസ്എസിലും ഹിന്ദുത്വയിലും വേരൂന്നിയതാണ് ബിജെപിയുടെ കാതലായ പ്രത്യയശാസ്ത്രം, ഇവ നൂറ്റാണ്ടുകളായി തുടർന്ന് വരുന്നതാണ്.
ദുബെയെപ്പോലുള്ള നേതാക്കൾ പല തരത്തിലുള്ള പരാമർശങ്ങൾ ഉന്നയിക്കുമ്പോഴും ബിജെപിയുടെ ഔദ്യോഗിക നേതൃത്വം വിശ്വസനീയമായ തരത്തിൽ നിഷേധ വാദങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്.
ദുബെയ്‌ക്കെതിരെ പരസ്യമായി ഒരു അച്ചടക്ക നടപടി പോലും ബിജെപി സ്വീകരിക്കാത്തത്, ഇത്തരം പ്രശ്‌നങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചില്ലെങ്കിലും രാഷ്ട്രീയപരമായി പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തതയുള്ളതുകൊണ്ടാണ്.
ദുബെയുടെ രാഷ്ട്രീയ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഗോഡ്ഡയിൽ നിന്ന് നാല് തവണ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ ദുബെ, പരുക്കനായ സംസാരവും, ആക്രമണ സ്വഭാവമുള്ളയാളായുമാണ് അറിയപ്പെടുന്നത്. പാർലമെന്റിന് അകത്തും പുറത്തുമുള്ള നേതാക്കൾക്കെതിരെയും, രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്കെതിരെയും പലപ്പോളും ദുബെ വ്യക്തിപരവും, അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്താറുണ്ട്.
സുപ്രീം കോടതിക്കെതിരായ ദുബെയുടെ പരാമർശവും, അതിനെതിരെ ബിജെപി കൈക്കൊണ്ട നിലപാടും പാർട്ടി പരസ്യമായി പറയുന്നതൊന്നും സ്വകാര്യമായി പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് വ്യക്തമാക്കുന്നു. ജനങ്ങൾക്ക് മുൻപിൽ അവർ ഭരണഘടനയെ ബഹുമാനിക്കുകയും, എന്നാൽ സ്വകാര്യമായി അതിനെതിരായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ദുബെയെ പോലുള്ള നേതാക്കൾ ഇത്തരം പ്രവർത്തികൾ ആവർത്തിക്കുമ്പോൾ, ശക്തമായ നടപടി കൈക്കൊള്ളാൻ പാർട്ടി തയ്യാറാവാത്തത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കും. ഇത് ഇന്ത്യൻ ജനാധിപത്യത്തിലും, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുന്നതിന് കാരണമാകുന്നു.
ജനാധിപത്യം സംരക്ഷിക്കുക എന്നത് മോദിയുടെ താൽപര്യത്തിൽ ഉൾപ്പെടുന്ന കാര്യമാണെങ്കിൽ, തന്റെ പാർട്ടിയിലെ അംഗങ്ങൾ പ്രസ്താവിക്കുന്ന ഇത്തരം കാര്യങ്ങൾ തടയുന്നതിന് കൂടുതൽ ചെയ്യേണ്ടതുണ്ട്. ഇത് സാധ്യമാകുന്നത് വരെ ബിജെപിയുടെ ഇരട്ടമുഖം ജനാധിപത്യത്തിന് ഭീഷണിയായി തുടരും.
നിഷികാന്ത് ദുബെയുടെ കടുത്ത പരാമർശങ്ങൾക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് അഭിഭാഷകനായ അനസ് തൻവീർ കത്തെഴുതി. ദുബോയുടെ പരാമർശത്തിൽ പ്രതിപക്ഷവും വിവിധ കക്ഷിനേതാക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് അനസ് കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി കത്തയച്ചത്.
ദുബേ നടത്തിയ പരാമർശം ഏറെ അപകീർത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് കത്തിൽ അനസ് ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ പദവിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളിൽ കോടതിക്കെതിരെ എതിർപ്പുണ്ടാര്രാനും സമൂഹത്തിൽ അക്രമവും അശാന്തിയും സൃഷ്ടിക്കാനാണ് ശ്രമമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കോടതിയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുളഅള കുറ്റകരമായ ശ്രമമാണിതെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.Leader’s Remarks and BJP’s Reaction
Content summary; Leader’s Remarks and BJP’s Reaction: How the Party’s Double Standards Hurt India’s Democracy