July 18, 2026 |
Share on

സെക്രട്ടറിയേറ്റില്‍ വിവിധ യുവജനസംഘടനകളുടെ മാര്‍ച്ച്; പോലീസ് ലാത്തിവീശി

അഴിമുഖം പ്രതിനിധി സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരത്തെ എംജി റോഡ് യു ഡി എഫിന്റെ യുവജനസംഘനകള്‍ ഉപരോധിച്ചു. തുടര്‍ന്ന് യുവജനസംഘനകളുടെ മാര്‍ച്ച് സംഘര്‍ഷവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലാണ് സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘനകളെ ഏകോപിപ്പിച്ച് സക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അതേ സമയം സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.  കോഴിക്കോട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനവും സംഘര്‍വസ്ഥയിലായി. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് […]

അഴിമുഖം പ്രതിനിധി

സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരത്തെ എംജി റോഡ് യു ഡി എഫിന്റെ യുവജനസംഘനകള്‍ ഉപരോധിച്ചു. തുടര്‍ന്ന് യുവജനസംഘനകളുടെ മാര്‍ച്ച് സംഘര്‍ഷവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലാണ് സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘനകളെ ഏകോപിപ്പിച്ച് സക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

അതേ സമയം സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. 

കോഴിക്കോട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനവും സംഘര്‍വസ്ഥയിലായി. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

സ്വാശ്രയ വിഷയം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. സ്വാശ്രയ വിഷയത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×