June 04, 2026 |
Share on

‘ഞാന്‍ മോഹന്‍ലാല്‍’: ഒരു ലാലേട്ടന്‍ ആരാധികയുടെ ഡയറിക്കുറിപ്പുകള്‍

‘ദ കംപ്ലീറ്റ് ആക്ടര്‍-മോഹന്‍ലാല്‍’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ഡയറി എത്തിയിരിക്കുന്നത്

മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ ‘ഞാന്‍ മോഹന്‍ലാല്‍’ എന്ന് പേരില്‍ ഡയറികുറിപ്പുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാകുന്നുണ്ട്. മോഹലാലിന്റെ മുഴുവന്‍ ബയോഡേറ്റയുമായിട്ടുള്ള ഡയറികുറിപ്പുകളാണിവ. ലാലേട്ടന്‍ ചെയ്തിട്ടുള്ള ജോലികള്‍, ലഭിച്ച പ്രധാന ബഹുമതികള്‍, പുരസ്‌കാരങ്ങള്‍, അഭിനയിച്ച ചിത്രങ്ങള്‍, കൂടെ അഭിനയിച്ച ശ്രദ്ധയരായ 100 നായികമാര്‍, ഗാനങ്ങള്‍, ഡയലോഗുകള്‍ എന്നു വേണ്ട മോഹന്‍ലാലിനെ സംബന്ധിച്ചിട്ടുള്ള ഒരു എന്‍സൈക്ലോപീഡിയയാണ് ഈ ഡയറി.

‘ദ കംപ്ലീറ്റ് ആക്ടര്‍-മോഹന്‍ലാല്‍’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ഡയറി എത്തിയിരിക്കുന്നത്. ‘ഞാന്‍ മോഹന്‍ലാല്‍’ എന്ന ലാലേട്ടന്റെ കടുത്ത ആരാധികയായി മഞ്ജുവാര്യര്‍ എത്തുന്ന ചിത്രത്തിന്റെ ഭാഗമാണ് ഈ ഡയറിതാളുകള്‍ എന്നും കമന്റുകള്‍ വന്നിട്ടുണ്ട്. ഏതായാലും ഈ ഡയറിതാളുകള്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×