വയനാട് ഡിസിസി ട്രഷറല്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അറസ്റ്റില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയന്റെ ആത്മഹത്യയില്‍ ഒന്നാം പ്രതിയാണ് ഐസി ബാലകൃഷ്ണന്‍.nm vijayan and his son suicide; mla ic balakrishnan arrested
കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെയും ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന്‍ എന്നിവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ പ്രതികള്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പ്രകാരമാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥനെയും പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തത്. മൂവരുടെയും പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ വിജയന്‍ പരാമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യാപ്രേരണക്കുറ്റം അനുസരിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ പുത്തൂര്‍വയല്‍ എആര്‍ ക്യാമ്പില്‍ ഐസി ബാലകൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഐസി ബാലകൃഷ്ണന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയും നടത്തിയിരുന്നു. എംഎല്‍എ ക്ക് ഒപ്പമായിരുന്നു അന്വേഷണ സംഘം വീട്ടിലെത്തിയത്.
ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിക്കുകയായിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് അധീനതയിലുള്ള സഹകരണ ബാങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതിന്റെ ബാധ്യത എന്‍എം വിജയനില്‍ മാത്രം അവശേഷിപ്പിച്ച് നേതാക്കള്‍ പണം തട്ടിയതാണ് ആത്മഹത്യയ്ക്ക് കാരണമായി വിജയന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്.nm vijayan and his son suicide; mla ic balakrishnan arrested
Content Summary: nm vijayan and his son suicide; mla ic balakrishnan arrested