അടുത്ത ലക്ഷ്യം സ്വർണ്ണ മെഡൽ
2024 ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ തുർക്കി ഷൂട്ടർ യൂസഫ് ഡിക്കെച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. സിമ്പിൾ ടി-ഷർട്ടിൽ ഒരു കൈ പോക്കറ്റിൽ വെച്ച്, കണ്ണടയും ധരിച്ചാണ് ഡിക്കെച്ച് ഷൂട്ട് ചെയ്യാനിറങ്ങയത്. യൂസഫിന്റെ പ്രകടനം ഞൊടിയിടയിൽ സമൂഹ മാധ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 51 കാരനായ യൂസഫ് ഡിക്കെച്ച് ഒളിമ്പിക്സിൽ പുതുമുഖമല്ല. ഡിക്കെച്ചിൻറെ അഞ്ചാമത്തെ ഒളിമ്പിക്‌സ് കൂടിയായിരുന്നു ഇത്, 2008 മുതലുള്ള എല്ലാ സമ്മർ ഒളിമ്പിക്സുകളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. olympic turkishshooter yusuf dikec swag
ജൂലൈ 30 ചൊവ്വാഴ്ച നടന്ന മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ യൂസഫും സെവ്വാൽ ഇലയ്ദാ തർഹാനും വെള്ളി മെഡൽ നേടിയിരുന്നു. ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ തുർക്കിയുടെ ആദ്യ മെഡലാണിത്. സെർബിയയുടെ മൈക്കും സൊറാന അർണോവിച്ചുമാണ് ഷൂട്ടിങ്ങിൽ സ്വർണം കരസ്ഥമാക്കിയത്. ഇന്ത്യയുടെ മനു ഭാക്കർ, സരബ്ജോത് സിങ് എന്നിവർ വെങ്കലവും നേടി.
നിലവിൽ യൂസഫ് ഡിക്കെച്ച് പാരീസ് ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ 13-ാം സ്ഥാനത്താണെങ്കിലും 2028 ലെ അടുത്ത ഗെയിമുകൾക്കായി അദ്ദേഹം കാത്തിരിക്കുകയാണ്. സ്വർണ്ണ മെഡൽ ആണ് താൻ ഇനി ലോസ് ഏഞ്ചൽസിൽ അടുത്തതായി പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ജൂലൈ 30 ചൊവ്വാഴ്ച മാധ്യങ്ങളോട് പറഞ്ഞിരുന്നു.
വൈറലായ ആയ ടർക്കിഷ് ഭാഷയിലുള്ള മീമുകളുടെ വീഡിയോ സമാഹാരം തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ യൂസഫ് റീപോസ്റ്റ് ചെയ്തിരുന്നു. തുർക്കിയിലെ കഹ്‌റമൻമാരാസ് പ്രവിശ്യയിലെ ഗോക്‌സുൻ ജില്ലയിലെ തസോലുക്ക് ഗ്രാമത്തിൽ ജനിച്ച ഡികെക് 2011-ലാണ് തൻ്റെ സ്‌പോർട്‌സ് ഷൂട്ടിംഗ് ജീവിതം ആരംഭിച്ചത്. തുർക്കിയിലെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ജെൻഡർമെറി ജനറൽ കമാൻഡൻറ് അംഗമായിരുന്ന യൂസഫ് തന്റെ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം 2001 മുതൽ ജോലിചെയ്തിരുന്ന മിലിട്ടറി ടീമിനായാണ് ഷൂട്ടിംഗിൽ മത്സരിച്ചിരുന്നത്.
എന്തുകൊണ്ടാണ് ഗിയർ ധരിക്കാത്തത്?
മത്സരത്തിനായി എങ്ങനെ വസ്ത്രം ധരിക്കണം എന്ന് ഷൂട്ടർമാർക്ക് തീരുമാനിക്കാം. ഷൂട്ടിംഗ് റേഞ്ചിലെ വെളിച്ചെത്തിൻറെ ഗ്ലെയർ കണ്ണിലടിക്കാതിരിക്കാനും ഒരു കണ്ണടച്ചുപിടിച്ച് ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും വേണ്ടി താരങ്ങൾ പലപ്പോഴും ബ്ലൈൻഡറുകൾ ധരിക്കുന്നത് പതിവാണ്. എന്നാൽ ഷൂട്ടിംഗ് സമയത് ഡികെച്ച് ഗിയറൊന്നും ധരിച്ചിരുന്നില്ല എന്നത് ശരിയല്ല. ഫൈനലിൽ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ മഞ്ഞ ഇയർപ്ലഗുകൾ ധരിച്ചിരുന്നു. വൈറലായ ചിത്രങ്ങളിൽ അവ ദൃശ്യമായിരുന്നില്ല എന്ന് മാത്രം.
യൂസഫ് ഡികെച്ചിന് സമാനമായി, ദക്ഷിണ കൊറിയൻ പിസ്റ്റൾ ഷൂട്ടർ കിം യെജിയുടെ ആത്മവിശ്വാസമുള്ള പെരുമാറ്റവും നാടകീയമായ നിലപാടുകളും സമൂഹ മാധ്യമങ്ങളിൽ വലിയതോതിലുള്ള സ്വീകാര്യത നേടികൊടുത്തിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ദക്ഷിണ കൊറിയൻ സഹതാരം ഓ യെ ജിന്നിനെ പിന്തള്ളിയാണ് കിം വെള്ളി നേടിയത്.
content summary; Who is Yusuf Dikec, the Turkish shooter who went viral