June 08, 2026 |
Share on

ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐഐഎമ്മുകളില്‍ പാഠപുസ്തകമാക്കുക; മോഹന്‍ലാലിനെ പരിഹസിച്ച്‌ എന്‍ എസ് മാധവന്‍

അഴിമുഖം പ്രതിനിധി നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്താകമാനം ഉണ്ടായ പ്രതിസന്ധിയെ നിസാരവത്കരിച്ച്, ബിവറേജിലും സിനിമ തിയേറ്ററിനു മുന്നിലും ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ ബാങ്കിലും എടിഎമ്മിലും ക്യൂ നില്‍ക്കാന്‍ തയ്യാറാകണമെന്നു ബ്ലോഗ് എഴുതിയ നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുകൊണ്ടിരിക്കുന്നത്. സിനിമാരംഗത്തെയും മറ്റു ചില പ്രമുഖരും ലാലിനെ പരോക്ഷമായി രംഗത്തു വന്നെങ്കിലും സഹിത്യകാരന്‍ എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ പരസ്യമായി തന്നെ മോഹന്‍ലാലിനെ പരിസഹിച്ച് രംഗത്തു വന്നിരിക്കുകയാണ്. കളളപ്പണക്കാരെ ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച് ബ്ലോഗില്‍ വാചലനായ മോഹന്‍ലാലിനെ […]

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്താകമാനം ഉണ്ടായ പ്രതിസന്ധിയെ നിസാരവത്കരിച്ച്, ബിവറേജിലും സിനിമ തിയേറ്ററിനു മുന്നിലും ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ ബാങ്കിലും എടിഎമ്മിലും ക്യൂ നില്‍ക്കാന്‍ തയ്യാറാകണമെന്നു ബ്ലോഗ് എഴുതിയ നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുകൊണ്ടിരിക്കുന്നത്. സിനിമാരംഗത്തെയും മറ്റു ചില പ്രമുഖരും ലാലിനെ പരോക്ഷമായി രംഗത്തു വന്നെങ്കിലും സഹിത്യകാരന്‍ എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ പരസ്യമായി തന്നെ മോഹന്‍ലാലിനെ പരിസഹിച്ച് രംഗത്തു വന്നിരിക്കുകയാണ്. കളളപ്പണക്കാരെ ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച് ബ്ലോഗില്‍ വാചലനായ മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആന്റണി പെരുമ്പാവൂരിന്റെ മുന്‍നിര്‍ത്തിയാണ് എന്‍ എസ് വിമര്‍ശിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍ രാജിവയ്ക്കുക എന്നതായിരുന്നു എന്‍ എസ് മാധവന്റെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ വന്ന ട്വീറ്റില്‍ വിമര്‍ശനത്തിന്റെ കടുപ്പം കൂടിയിരുന്നു. ഡ്രൈവറില്‍ നിന്നും 100 കോടി ക്ലബ്- ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ ഐ എമ്മുകളില്‍ പാഠപുസ്തകമാക്കുക എന്നായിരുന്നു എന്‍ എസ് പറഞ്ഞു കളഞ്ഞത്.

കള്ളപ്പണത്തെ കുറിച്ചും ബിനാമികളെ കുറിച്ചും രോഷം കൊണ്ടെഴുതുന്ന ലാല്‍ തന്റെ ഡ്രൈവറായ ആന്റണി പെരുമ്പാവൂര്‍ എങ്ങനെ ഇത്രവലിയ കോടീശ്വരന്‍ ആയതെന്നു വിശദീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നതിനിടയിലാണ് എന്‍ എസ് മാധവന്റെ ട്വീറ്റുകള്‍ വന്നിരിക്കുന്നതെന്നത് അതിനു വലിയ വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തിരിക്കുകയാണ്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×