UPDATES

ഓഫ് ബീറ്റ്

മകനെ ചികിത്സിക്കാന്‍ തൊലി വെളുത്ത ഡോക്ടര്‍ തന്നെ വേണം: കാനഡയിലെ ഒരു അമ്മ

ഇംഗ്ലീഷ് വൃത്തിയായി സംസാരിക്കുന്ന വെളുത്ത വര്‍ഗക്കാരായ ഡോക്ടര്‍മാര്‍ ആരും ഇവിടെ ഇല്ലേ എന്ന് ചോദിച്ചാണ് അവര്‍ തട്ടിക്കയറുന്നത്.

                       

മകനെ ചികിത്സിക്കാന്‍ വെളുത്ത തൊലിയുള്ള ഡോക്ടര്‍ തന്നെ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയലില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. കാനഡയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് രംഗം. ഒന്റേറിയോയിലെ മിസിസോഗയിലുള്ള ഒരു ക്ലിനിക്. ഇംഗ്ലീഷ് വൃത്തിയായി സംസാരിക്കുന്ന വെളുത്ത വര്‍ഗക്കാരായ ഡോക്ടര്‍മാര്‍ ആരും ഇവിടെ ഇല്ലേ എന്ന് ചോദിച്ചാണ് അവര്‍ തട്ടിക്കയറുന്നത്. ഇവിടെ തവിട്ട് നിറവും ഇരുണ്ട നിറവും ഉള്ളവര്‍ മാത്രമേ ഉള്ളൂ എന്നും അവര്‍ ചോദിക്കുന്നു. സിബിസി ചാനലും ഹഫിംഗ്ടണ്‍ പോസ്റ്റ് കാനഡയുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹിതേഷ് ഭരദ്വാജ് എന്ന യുവാവാണ് വീഡിയോ എടുത്തിരിക്കുന്നത് . ഏതായാലും വലിയ പ്രതിഷേധമാണ് ഈ സ്ത്രീയുടെ വംശവെറിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

വളരെ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ ആണ് ഇതെന്നും വംശീയ ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും കാനഡ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടാക്കുന്നതാണ് ഈ സംഭവമെന്നും ഒന്റേറിയോ പ്രീമിയറും ഒന്റേറിയോ ലിബറല്‍ പാര്‍ട്ടി നേതാവുമായ കാത്‌ലീന്‍ വിന്നി പറഞ്ഞു. നമ്മള്‍ ഇത്തരമൊരു സംഭവം കേട്ട് ഞെട്ടിയില്ലെങ്കിലാണ് പ്രശ്‌നം. അതേസമയം പൊതുവെ ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്നതും കുടിയേറ്റ സൗഹൃദപരവും താരതമ്യേന വംശവെറി കുറഞ്ഞതുമായി പൊതുവെ അറിയപ്പെടുന്ന കനേഡിയന്‍ സമൂഹത്തിലും ഇതൊരു ഒറ്റപ്പെട്ട മനോഭാവമായൊന്നും കാണാന്‍ കഴിയില്ലെന്നാണ് ഡോ.നാദിയ ആലം പറയുന്നത്. ഒന്റേറിയോ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റാണ് നാദിയ. മെഡിക്കല്‍ സ്‌കൂളിലും പ്രാക്ടീസിംഗിനിടയിലുമെല്ലാം ഇത് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്. ഞാന്‍ നിങ്ങളെ കാണാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറയുന്നവരുണ്ട്. കാരണം നിങ്ങളുടെ തൊലിനിറം ഇന്നത് ആയതുകൊണ്ട് തന്നെ. മിസിസോഗയിലെ ഏഴ് ലക്ഷത്തോളം വരുന്ന താമസക്കാരില്‍ പകുതിയിലധികം ദക്ഷിണേഷ്യയില്‍ നിന്നുള്ളവര്‍.

വളരെ മോശമായി പെരുമാറിയ ഈ സ്ത്രീയോട് ആശുപത്രിയി പരമാവധി സംയമനത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ വൈറ്റിംഗ് റൂമില്‍ ഇരുന്നിരുന്നവര്‍ അവരോട് രൂക്ഷമായി തന്നെ പ്രതികരിച്ചു. വെള്ളക്കാര്‍ തന്നെ വേണമെങ്കില്‍ വേറെ എവിടെയെങ്കിലും പോകാന്‍ അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ വംശവെറി കാണിക്കുകയാണെന്ന് ഒരു സ്ത്രീ ഇവരോട് പൊട്ടിത്തെറിച്ചു. നിങ്ങള്‍ ഇരുണ്ടവരാണ്, ഞാനൊരു വെള്ളക്കാരിയായത് കൊണ്ടാണ് നിങ്ങളെന്നെ ആക്രമിക്കുന്നതെന്നും പറഞ്ഞാണ് തന്നെ എതിര്‍ത്തവരെ പ്രശ്‌നമുണ്ടാക്കിയ സ്ത്രീ നേരിട്ടത്.

വായനയ്ക്ക്: : https://goo.gl/Ua6xWd

വീഡിയോ:

Share on

മറ്റുവാര്‍ത്തകള്‍