June 14, 2026 |
Share on

ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അഴിമുഖം പ്രതിനിധി ജനതാദള്‍ യുവുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. ജെഡിയു ഉന്നയിച്ചത് രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. അവയില്‍ ചിലത് ശരിയാണ്. യുഡിഎഫില്‍ ജെഡിയുവിന് അര്‍ഹമായ പരിഗണ നല്‍കുന്നുണ്ട്. സംഘടന സംവിധാനത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി തിരുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ചാം തീയതി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തുമെന്നും കോഴിക്കോട് വീരേന്ദ്ര കുമാറിന്റെ വസതിയില്‍ എത്തി നടത്തിയ ചര്‍ച്ചയ്ക്ക് […]

അഴിമുഖം പ്രതിനിധി

ജനതാദള്‍ യുവുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. ജെഡിയു ഉന്നയിച്ചത് രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. അവയില്‍ ചിലത് ശരിയാണ്. യുഡിഎഫില്‍ ജെഡിയുവിന് അര്‍ഹമായ പരിഗണ നല്‍കുന്നുണ്ട്. സംഘടന സംവിധാനത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി തിരുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ചാം തീയതി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തുമെന്നും കോഴിക്കോട് വീരേന്ദ്ര കുമാറിന്റെ വസതിയില്‍ എത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ചാല്‍ പാലക്കാട് തോല്‍വിയില്‍ പങ്കുള്ളവരെന്ന് തെളിഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ജെഡിയുവിന് ഉറപ്പ് നല്‍കി.

തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം വീരേന്ദ്ര കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി നടത്തുന്ന യുഡിഎഫ് വടക്കന്‍ മേഖല റാലിയില്‍ പങ്കെടുക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. നേരത്തെ ഈ റാലിയില്‍ പങ്കെടുക്കില്ലെന്നായിരുന്നു വീരേന്ദ്ര കുമാര്‍ പറഞ്ഞിരുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×