April 28, 2025 |

നിക്കരാഗ്വയുടെ സമ്പൂർണ അധികാരം കൈക്കലാക്കി ഒർട്ടേഗയും ഭാര്യയും

റൊസാരിയോ മുരില്ലോയെ രാജ്യത്തിന്റെ സഹപ്രസിഡന്റായി ഒർട്ടേഗ നിയമിച്ചു

നിക്കരാഗ്വയുടെ പ്രസിഡന്റായ ഡാനിയൽ ഒർട്ടേഗക്കും മധ്യ അമേരിക്കയിലെ പോലീസിനും സൈന്യത്തിനും കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ പരിഷ്‌കരണത്തിന്‌ അംഗീകാരം നൽകി നിക്കരാഗ്വൻ പാർലമെന്റ്‌. പരിഷ്‌കരണത്തിന്റെ ഭാഗമായി തന്റെ ജീവിത പങ്കാളിയും വൈസ്‌ പ്രസിഡന്റുമായിരുന്ന റൊസാരിയോ മുരില്ലോയെ രാജ്യത്തിന്റെ സഹപ്രസിഡന്റായി ഒർട്ടേഗ നിയമിച്ചു. Ortega and his wife

നിക്കരാഗ്വെയുടെ എല്ലാ മേഖലകളുടേയും പൂർണ നിയന്ത്രണം ഇനി മുതൽ ഒർട്ടേഗയുടേയും മുരില്ലോയുടേയും കൈകളിലാകും. ഒർട്ടേഗ തന്നെയാണ്‌ മുരില്ലോയെ സഹപ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉയർത്തുന്നതിനുള്ള നിർദേശം മുന്നോട്ട്‌ വെച്ചത്‌. ഇതോടെ പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്നും ആറ്‌ വർഷമായി ഉയർത്തും.കൂടാതെ മാധ്യമങ്ങൾക്ക്‌ മേലുള്ള പ്രസിഡന്റിന്റെ നിയന്ത്രണം വർദ്ധിക്കുകയും ചെയ്യും. മുരില്ലോയെ സഹപ്രസിഡന്റാക്കാനുള്ള തീരുമാനം പാർലമെന്റ്‌ ഏകകണ്‌ഠമായാണ്‌ അംഗീകരിച്ചത്‌. അടുത്ത വർഷം ജനുവരിയിൽ ഭരണപരിഷ്‌കാരം വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കും.

അതേസമയം, ഒർട്ടേഗയുടെ തീരുമാനം സ്വജനപക്ഷാപാതപരമാണെന്ന്‌ വിമർശനം ഉയരുന്നുണ്ട്‌. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം ശക്തമാക്കുന്നതിലൂടെ സ്വേച്ഛാധിപത്യഭരണമാണ്‌ ഒർട്ടേഗ ലക്ഷ്യമിടുന്നതെന്നും വിമർശകർ ആരോപിച്ചു. 2005ലാണ്‌ ഡാനിയൽ ഒർട്ടേഗയും റൊസാരിയോ മുരില്ലോയും വിവാഹിതരായത്‌. 2017ൽ റൊസാരിയോ മുരില്ലോ നിക്കരാഗ്വയുടെ വൈസ്‌ പ്രസിഡന്റായി സ്ഥാനമേറ്റു.

ഒർട്ടേഗയുടെ സ്വേച്ഛാധിപത്യഭരണത്തെ എതിർത്ത രാഷ്ട്രീയ നേതാക്കളെയും പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളെയും ഒർട്ടേഗയുടെ സർക്കാർ ജയിലിലടച്ചിരുന്നു. കഴിഞ്ഞ വർഷമാണ്‌ 200ലധികം രാഷ്ട്രീയ തടവുകാരെ ജയിലിൽ നിന്നും മോചിപ്പിച്ചത്‌. 2018ലെ ബഹുജന പ്രതിഷേധത്തിന്‌ ശേഷം വിമർശകരെ ഉന്നംവെച്ച ഒർട്ടേഗയുടെ സർക്കാർ 5000ത്തിലധികം എൻജിഒകൾ അടച്ചുപൂട്ടി. ആയിരക്കണക്കിന്‌ ജനങ്ങൾ വിദേശരാജ്യങ്ങളിലേക്ക്‌ പോയി. രാഷ്ട്രീയക്കാർ,പത്രപ്രവർത്തകർ, ആക്ടിവിസ്‌ടുകൾ തുടങ്ങിയവരുടെ പൗരത്വം റദ്ദാക്കി.

പുതിയ ഭരണപരിഷ്‌കാരം നിലവിൽ വരുന്നതോടെ മുൻപ്‌ ഭരണഘടനക്ക്‌ കീഴിൽ സ്വതന്ത്രമായിരുന്ന നിയമനിർമാണം, ജുഡീഷ്യറി, സൂപ്പർവൈസറി ബോഡികൾ തുടങ്ങിയവ സഹപ്രസിഡന്റിന്റെ കീഴിൽ വരും. മുരില്ലോയുടെ മകനായ ലോറൻ ഒർട്ടേഗയും ഭാവിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വരുമെന്നതിനുള്ള സൂചനയാണ്‌ പുതിയ ഭരണപരിഷ്‌കാരം സൂചിപ്പിക്കുന്നതെന്ന്‌ ഇന്റർ അമേരിക്കൻ ഡയലോഗിലെ (യുണൈറ്റഡ്‌ സ്‌റ്റേറ്റസിലെ ഒരു സംഘടനയാണ്‌ ഇന്റർ അമേരിക്കൻ ഡയലോഗ്‌) അനലിസ്‌റ്റായ മാനുവൽ ഒറോസ്‌കോ പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ തകർച്ചയിലേക്കാണ്‌ നിക്കരാഗ്വ നീങ്ങുന്നതെന്ന്‌ ഒർട്ടേഗയെക്കുറിച്ച്‌ ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന തയ്യാറാക്കിയ ഒരു വാർഷിക റിപ്പോർട്ടിൽ പറയുന്നു. എതിരാളികളെ ഏകപക്ഷീയമായി അറസ്റ്റ്‌ ചെയ്യുക, ജയിൽ വാസമനുഭവിക്കുന്നവരോട്‌ മോശമായി പെരുമാറുക, മതസ്വാതന്ത്ര്യത്തിനെതിരായ അക്രമം തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. Ortega and his wife

Content summary: Ortega and his wife are set to assume total control of Nicaragua

Leave a Reply

Your email address will not be published. Required fields are marked *

×