April 20, 2025 |
Share on

ഓര്‍ത്തഡോക്‌സ് മെത്രാപൊലീത്ത ജുമുഅ നമസ്‌കാരത്തിനിടെ മുസ്ലീം പള്ളിയില്‍

ഇത് ആദ്യത്തെ അനുഭവമാണെന്നും നമസ്‌കാരം മുമ്പ് ദൂരെ നിന്ന് കണ്ടിട്ട് മാത്രമേയുള്ളൂ എന്നും മെത്രാപൊലീത്ത പറഞ്ഞു.

മലപ്പുറം പുളിക്കലിലെ സലഫി പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെ ഒരു അതിഥിയെത്തി – ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത. പ്രളയ സമയത്ത് സഹായമെത്തിച്ച സന്നദ്ധപ്രവര്‍ത്തകരെ കണ്ട് നന്ദി അറിയിക്കാനാണ് മെത്രാപൊലീത്ത എത്തിയത്. ജുമുഅ നമസ്‌കാരത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് മെത്രാപോലീത്ത സംസാരിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്, നാല് ക്രിസ്ത്യന്‍ പള്ളികള്‍ അനുവദിച്ചത് വിവേചനങ്ങള്‍ വലിച്ചെറിയാനുള്ള സന്ദേശമാണ് നല്‍കുന്നത് എന്ന് മെത്രാപൊലീത്ത അഭിപ്രായപ്പെട്ടു. ഇത് ആദ്യത്തെ അനുഭവമാണെന്നും നമസ്‌കാരം മുമ്പ് ദൂരെ നിന്ന് കണ്ടിട്ട് മാത്രമേയുള്ളൂ എന്നും മെത്രാപൊലീത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×