ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയുന്നു. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വിവാഹമോചനം തേടുന്നത്. ഏറെ ബുദ്ധിമുട്ടേറിയ ഈ തീരുമാനം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് അഭിഭാഷക മുഖേന ഇരുവരും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
” നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ സൈറയും ഭര്‍ത്താവ് റഹ്‌മാനും പരസ്പരം വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനം എടുത്തിരിക്കുന്നുവെന്നാണ്, ഇവരുടെ അഭിഭാഷകയായ വന്ദന ഷാ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ ഉണ്ടായ വൈകാരിക സമ്മര്‍ദ്ദമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നും അഭിഭാഷക പറയുന്നു. പരസ്പരം ആഴത്തിലുള്ള സ്‌നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചുവെന്നു മനസിലാക്കിയും അതാര്‍ക്കും പരിഹാരിക്കാനാകില്ലെന്നും മനസിലാക്കിയാണ് റഹ്‌മാന്‍-സൈറ ദമ്പതിമാര്‍ പിരിയാന്‍ തീരുമാനമെടുത്തത്. വലിയ വേദനയോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിക്കുന്നുണ്ട്.
സൈറയും റഹ്‌മാനും, അവരുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. അവര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള അഭ്യര്‍ത്ഥനയും പ്രസ്താവനയിലുണ്ട്. 30 വര്‍ഷത്തിലേക്ക് കടക്കാന്‍ സാധിച്ചില്ലെന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് നല്ലതിനാണെന്നും റഹ്‌മാന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്. ഗ്രാന്‍ഡ് തേര്‍ട്ടിയില്‍(ഗ്രാന്‍ഡ് 30) എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എങ്കിലും, ഈ പിരിയലിന് ഒരര്‍ത്ഥമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. തകര്‍ന്ന കഷ്ണങ്ങള്‍ വീണ്ടും കൂടിച്ചേരില്ല. ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ ദയ കാണിച്ചവരോടെല്ലാം നന്ദിയുണ്ടെന്നാണ് റഹ്‌മാന്‍ കുറിക്കുന്നത്.
“We had hoped to reach the grand thirty, but all things, it seems, carry an unseen end. Even the throne of God might tremble at the weight of broken hearts. Yet, in this shattering, we seek meaning, though the pieces may not find their place again. To our friends, thank you for…
— A.R.Rahman (@arrahman) November 19, 2024
1995-ല്‍ ആണ് റഹ്‌മാന്‍-സൈറ വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ട്. മാതാപിതാക്കളുടെ തീരുമാനത്തെ തുടര്‍ന്ന് അമീന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍, തങ്ങളെ എല്ലാവരും മനസിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. Oscar Winner musician AR Rahman, Wife Saira Announce Separation After 29 Years Of Marriage
Content Summary; Oscar Winner musician AR Rahman, Wife Saira Announce Separation After 29 Years Of Marriage