കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്ഥാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യ ആക്രമണങ്ങൾ നടത്തിയതായി സോഷ്യൽ മീഡിയയിൽ ധാരാളം വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിന് മറുപടിയായി ഇന്ത്യൻ വ്യോമസേന കിരാന ഹിൽസിൽ ആക്രമണം നടത്തിയിട്ടില്ലെന്ന് എയർ മാർഷൽ എ കെ ഭാരതി വ്യക്തമാക്കി.
ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ ഭാരതി, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എല് ശാരദ എന്നിവർ രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ പത്രസമ്മേളനമാണ് നടത്തിയത്. കിരാന കുന്നുകൾ ആക്രമിക്കപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളെക്കുറിച്ച് വ്യക്തമാക്കിയ സംഘം, അത്തരം ഒരു ആക്രമണം നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
”കിരാന കുന്നുകളിൽ ചില ആണവ ഇൻസ്റ്റാളേഷനുകൾ ഉണ്ടെന്ന് വ്യക്തമാക്കിയതിന് നന്ദി. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇന്നലെ ബ്രീഫിങിൽ ഞാൻ നൽകിയ വിവരണത്തിലും അത് ഉണ്ടായിരുന്നില്ലല്ലോ.” ഭാരതി വ്യക്തമാക്കി.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെടാൻ കാരണമായ ഭീകരാക്രമണം നടന്നിരുന്നു. ഇതിന് മറുപടിയായി മെയ് 7ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് കീഴിലുള്ള ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് മെയ് 11ന് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരണം നൽകിയിരുന്നു.
മെയ് 7ന് പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ 100ലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരുമുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. യൂസഫ് അസ്ഹർ, അബ്ദുൾ മാലിക്, മുസാദിൽ അഹമ്മദ് എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു, ഇതെ തുടർന്ന് ഇന്ത്യക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, നഷ്ടങ്ങൾ പോരാട്ടത്തിന്റെ ഭാഗമാണെന്നായിരുന്നു എയർ മാർഷൽ എ കെ ഭാരതിയുടെ മറുപടി, കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
ഇന്ത്യ-പാക് സംഘർഷത്തിൽ എത്ര ആളുകൾക്ക് ജീവൻ നഷ്ടമായി എന്നതില്ഡ വിശദാംശങ്ങൾ നൽകിയിട്ടില്ല. സൈന്യത്തിന്റെ റിപ്പോർട്ടുകളിൽ മരിച്ചത് അഞ്ച് പേരെന്ന് വ്യക്തമാക്കുമ്പോൾ, 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ പോരാടിയത് തീവ്രവാദത്തിനും, ഭീകരതയ്ക്കുമെതിരെ മാത്രമാണെന്ന് ഇന്നത്തെ ബ്രീഫിങിൽ വ്യക്തമാക്കി.
”ഭീകരർക്കെതിരെ പോരാടാൻ മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ പാകിസ്ഥാൻ ഭീകരരെ അവരുടെ ആളാക്കുകയും, പോരാട്ടം ഏറ്റെടുക്കുകയും ചെയ്തു.” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഇന്ത്യയുടെ യുദ്ധ പരീക്ഷണ സംവിധാനങ്ങളെക്കുറിച്ചും ഭാരതി പരാമർശിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആകാശ് അസാധാരണ പ്രകടനം കാഴ്ച്ചവച്ചതായി ഭാരതി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ മികച്ച ബജറ്റും, നയപരമായ പിന്തുണയും ഉള്ളതുകൊണ്ടാണ് ഈ വിജയം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വ്യോമതാവളങ്ങളും, പ്രതിരോധ സംവിധാനങ്ങളും ഇനിയൊരു ദൗത്യത്തിന് കൂടി തയ്യാറാണെന്നും ഭാരതി വ്യക്തമാക്കി.
content summary; Our Fight Is Against Terrorism, Not Pakistan: Air Marshal A.K. Bharti