June 14, 2026 |
Share on

പി മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. 40 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി കെ പ്രേംനാഥ്, എം. ഗിരീഷ്, പി. വിശ്വനാഥന്‍, പി. ചന്തു, കെ പുഷ്പജ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ് മോഹന്‍. കെ. പ്രദീപ് കുമാര്‍ എം എല്‍ എ,  എം. ഭാസ്‌കരന്‍ എന്നിവരുടെ പേരുകള്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും ഏകകണ്ഠമായി മോഹനന്റെ പേര് അംഗീകരിക്കുകയായിരുന്നു. ടി പിയെ കൊന്നതിന് പി മോഹനന് പാര്‍ട്ടി […]

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. 40 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി കെ പ്രേംനാഥ്, എം. ഗിരീഷ്, പി. വിശ്വനാഥന്‍, പി. ചന്തു, കെ പുഷ്പജ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ് മോഹന്‍. കെ. പ്രദീപ് കുമാര്‍ എം എല്‍ എ,  എം. ഭാസ്‌കരന്‍ എന്നിവരുടെ പേരുകള്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും ഏകകണ്ഠമായി മോഹനന്റെ പേര് അംഗീകരിക്കുകയായിരുന്നു.

ടി പിയെ കൊന്നതിന് പി മോഹനന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് ജില്ലാസെക്രട്ടറി സ്ഥാനമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ പറഞ്ഞു. ടി പി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മോഹനനെ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തെ തെളിവുകളില്ലെന്ന കാരണത്താല്‍ വെറുതെ വിടുകയായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫയാസ് ജയിലില്‍ ചെന്ന് പി മോഹനനെ കണ്ടു എന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൂടാതെ കോടതിയില്‍ ഹാജരാക്കിശേഷം കൊണ്ടുവരും വഴി കാന്റീനില്‍വെച്ച്‌  ഭാര്യയും എംഎല്‍എയുമായ കെ കെ ലതികയുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×