June 13, 2026 |
Share on

യൂനുസ് ഖാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

അഴിമുഖം പ്രതിനിധി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനുസ് ഖാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ അബുദാബിയില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം താന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ താരം അറിയിച്ചത്. ഇതുവരെ 264  ഏകദിന മത്സരങ്ങളില്‍ നിന്നും 7240 റണ്‍സ് നേടിയ യൂനിസ് ഖാന്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍മാരില്‍ ആറാം സ്ഥാനത്താണ്. ഏഴു സെഞ്ച്വറികളും 48 അര്‍ദ്ധ  സെഞ്ച്വറികളും 37 കാരനായ യൂനിസ് […]

അഴിമുഖം പ്രതിനിധി

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനുസ് ഖാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ അബുദാബിയില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം താന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ താരം അറിയിച്ചത്. ഇതുവരെ 264  ഏകദിന മത്സരങ്ങളില്‍ നിന്നും 7240 റണ്‍സ് നേടിയ യൂനിസ് ഖാന്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍മാരില്‍ ആറാം സ്ഥാനത്താണ്. ഏഴു സെഞ്ച്വറികളും 48 അര്‍ദ്ധ  സെഞ്ച്വറികളും 37 കാരനായ യൂനിസ് ഖാന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.    

Tags:

Leave a Reply

Your email address will not be published. Required fields are marked *

×