രുചിക്ക് പിന്നിലെ അപകടം
സ്ട്രീറ്റ് ഫുഡിൽ പലർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് പാനി പൂരി, പ്രിയം ലോകം മുഴുവൻ പേരുകേട്ടതുമാണ്. എന്നാൽ പാനി പൂരി പണി തരുമെന്നാണ് ഏറ്റവും പുതിയ പാഠങ്ങൾ വ്യക്തമാക്കുന്നത്. കർണാടകയിലെ ജനപ്രിയ തെരുവ് ഭക്ഷണത്തിൽ ക്യാൻസറിന് കാരണമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വസ്തുത ആശങ്ക ഉളവാക്കുന്നതാണ്. ഗോബി മഞ്ചൂരിയൻ കബാബ് എന്നിവയിൽ ഉപയോഗിക്കുന്ന കാൻസർ കാരണമാകുന്ന നിരവധി വസ്തുക്കൾ നിരോധിച്ചതിന് പിന്നാലെയാണ് പഠനങ്ങൾ പുറത്ത് വന്നത്. ആരോഗ്യവകുപ്പ് അടുത്തിടെ നടത്തിയ സർവേയുടെ ഭാഗമായി കർണാടകയിലെ വിവിധ റെസ്റ്റോറൻ്റുകളിൽ നിന്ന് ഏകദേശം 260 പാനി പൂരി സാമ്പിളുകൾ ശേഖരിച്ചിരുന്നു. ശേഖരിച്ച മുഴുവൻ സാമ്പിളുകളിൽ 40 ശതമാനവും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ശേഖരിച്ച 260 സാമ്പിളുകളിൽ 41 എണ്ണത്തിലും കൃത്രിമ കളറിനൊപ്പം കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളും ഉൾപ്പെടുന്നതായും ബാക്കി 18 സാമ്പിളുകൾ ഒരു തരത്തിലും ഭക്ഷ്യ യോഗ്യമല്ലയെന്നും കണ്ടെത്തി. pani puri
സംസ്ഥാനത്തുടനീളമുള്ള തെരുവുകളിൽ വിൽക്കുന്ന പാനി പൂരിയുടെ ഗുണനിലവാരത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയതെന്ന്,ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് കെ പറഞ്ഞു.
ശേഖരിച്ച പല സാമ്പിളുകളും ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ പരാജയപ്പെടുകയും അവയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തുകയും ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്, പരിശോധന റിപ്പോർട്ട് വന്നതിനു ശേഷം വിഷയത്തിൽ ആരോഗ്യ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും ശ്രീനിവാസ് പറഞ്ഞു. അതേസമയം, പൊതുജനങ്ങൾ തങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടു റാവു എക്‌സിൽ കുറിച്ചു.
കാൻസറിന് കാരണമാകുന്ന വസ്തുക്കൾ
പാനി പൂരി സാമ്പിളുകൾ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളായ ബ്രൈറ്റ് ബ്ലൂ , ടാർട്രാസൈൻ, സൺ സെറ്റ് യെല്ലോ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ബ്രില്യൻ്റ് ബ്ലൂ എന്ന സിന്തറ്റിക് ഡൈ, ഭക്ഷണം, പാനീയം, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ പതിവായി ഉപയോഗിക്കുന്ന ഒന്നാണ്. പക്ഷെ, ഭക്ഷണത്തിൽ ഇത് അമിതമായി ഉപയോഗിക്കുന്നത് ചൊറിച്ചിലും ചർമ്മത്തിൽ അലർജിക്കും കാരണമാകും. കൂടിയ അളവിൽ ബ്രില്യൻ്റ് ബ്ലൂവിന്റെ ഉപയോഗം വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഇടയ്ക്കിടെ ഉണ്ടാക്കും. ഇത് കുട്ടികൾക്ക് സുരക്ഷിതമല്ല, ഇത്തരം വസ്തുക്കൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആക്കുകയും ശ്രദ്ധക്കുറവ് പോലുള്ള നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
യെല്ലോ 5 അഥവാ ടാർട്രാസൈൻ പെട്രോളിയം അധിഷ്ഠിത വസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സിന്തറ്റിക് ഫുഡ് കളറിംഗാണ്, അലർജി പ്രതിപ്രവർത്തനത്തിനിടയിൽ ഹിസ്റ്റമിൻ പുറത്തുവിടുന്നത് മൂലം ചർമ്മത്തിലെ തിണർപ്പ്, ആസ്ത്മ, ചുണ്ടുകൾ, നാവ്, തൊണ്ട, കഴുത്ത് എന്നിവയിലെ നീർവീക്കം തുടങ്ങിയ നിരവധി രോഗങ്ങൾക്കും കാരണമാകും, എന്ന് വെരിവെൽഹെൽത്ത്.കോം വ്യക്തമാക്കി.
സൺസെറ്റ് യെല്ലോ, സിന്തറ്റിക് ഫുഡ് കളറിംഗ്, ചില ആളുകളിൽ ചർമ്മത്തിൽ, ചൊറിച്ചിൽ തുടങ്ങിയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. കൂടാതെ, കുട്ടികളിൽ എഡിഎച്ച്ഡി ലക്ഷണങ്ങൾ കാരണമാകും, ഹൈപ്പർ ആക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന അളവിൽ, ശരീരത്തിൽ ഈതിയാൽ ഓക്കാനം, ഛർദ്ദി, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയും ഉണ്ടാക്കും. പതിവായി ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കുന്നത് അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗം, വയറുവേദന, രോഗപ്രതിരോധ വൈകല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
content summary ; How safe is your pani puri? What are its links to cancer?