July 13, 2025 |

മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല ട്രംപ് ഭരണകൂടത്തിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിലകൊള്ളണം

വോയിസ് ഓഫ് അമേരിക്കയ്‌ക്കെതിരായ നീക്കത്തിൽ ഒന്നും ചെയ്യാതിരിക്കുക എന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് പാറ്റ്‌സി

മാധ്യമങ്ങൾക്കെതിരെയുള്ള ട്രംപിന്റെ നീക്കം ചെറുക്കാൻ മാധ്യമപ്രവർത്തകർ ശക്തമായി നിലകൊള്ളണമെന്ന് വ്യക്തമാക്കി പാറ്റ്‌സി വിഡകുസ്വാര. വോയിസ് ഓഫ് അമേരിക്ക അടച്ചുപൂട്ടുന്നതിനുള്ള ട്രംപ് ഉത്തരവിനെതിരെ കേസ് നടത്തുന്നതിലെ പ്രധാന വ്യക്തിയും വൈറ്റ് ഹൗസ് നെറ്റ്‌വർക്ക് ബ്യൂറോ ചീഫുമാണ് പാറ്റ്സി. മാധ്യമസ്വാതന്ത്ര്യത്തെ എതിർക്കുന്ന തരത്തിലുള്ള ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ മാധ്യമങ്ങൾ പോരാടണമെന്നാണ് അവർ വ്യക്തമാക്കുന്നത്.Patsy Widakuswara Sues Trump

”അമേരിക്കയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”  പാറ്റ്‌സി പറഞ്ഞു. ”മാധ്യമപ്രവർത്തനത്തിന് വിലക്ക് വീഴുമ്പോൾ, നമ്മൾ ശക്തമായി പോരാടേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. അത്തരത്തിൽ പ്രതികരിക്കാൻ നമുക്ക് കൂടുതൽ ആളുകളെ ആവശ്യമാണ്.” പാറ്റ്‌സി കൂട്ടിച്ചേർത്തു.

മുൻപും വ്യക്തമായ ചോദ്യങ്ങൾ ചോദിച്ചതിന് പലയിടങ്ങളിൽ നിന്നായി പത്രസമ്മേളനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ള ആളാണ് പാറ്റ്‌സി, ഇതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ് ശക്തരായ നേതാക്കളെ പോലും വെല്ലുവിളിക്കാൻ മടിക്കാത്ത ആളാണ് അവരെന്നത്. മൂന്നു പതിറ്റാണ്ടുകളായി പത്രപ്രവർത്തന രംഗത്ത് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവരുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ”ട്രംപ് വിരുദ്ധർ” എന്നും ”തീവ്രവാദികൾ” എന്നുമൊക്കെ വിളിച്ച വോയിസ് ഓഫ് അമേരിക്കയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പാറ്റ്‌സി നേതൃത്വം നൽകുന്നത്. മാർച്ച് മാസം മുതൽ അമേരിക്കൻ ഏജൻസിയായ ഫോർ ഗ്ലോബൽ മീഡിയ വഴിയുള്ള വോയിസ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം നിർത്തലാക്കാൻ ട്രംപ് അനുവദിച്ചിരുന്നു.

നാസി പ്രചരണങ്ങളെ ചെറുക്കുന്നതിന് 1942ൽ ആരംഭിച്ച ഫെഡറൽ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രക്ഷേപണ ശൃംഗലയാണ് വോയിസ് ഓഫ് അമേരിക്ക. ഇത് ഏകദേശം 350 ദശലക്ഷം ആളുകളിൽ എത്തുന്ന നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രക്ഷേപണ ശൃംഖലയാണിത്.

വർഷങ്ങളായി, അമേരിക്കയിലെ വിവരങ്ങൾ ലോകവുമായി പങ്കുവയ്ക്കുന്നതിനുള്ള മാർഗമായിട്ടാണ് വോയിസ് ഓഫ് അമേരിക്കയെ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ട്രംപ് ഉത്തരവിനെ തുടർന്ന് അതിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 1,300ഓളം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ നിന്ന് ഏകദേശം തൊഴിലാളികളെയെല്ലാം നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 600ഓളം കരാർ തൊഴിലാളികൾക്ക് നിലവിൽ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്.

വോയിസ് ഓഫ് അമേരിക്കയ്‌ക്കെതിരായ നീക്കത്തിൽ ഒന്നും ചെയ്യാതിരിക്കുക എന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് പാറ്റ്‌സി വ്യക്തമാക്കി. ദിവസങ്ങൾക്കകമായിരുന്നു ട്രംപിന്റെ ഈ നടപടിക്കെതിരെ പോരാടാൻ പാറ്റ്‌സി ടീമിനെ അണിനിരത്തി. പിന്നാലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

ഇനിന് പിന്നാലെ, വിദേശത്ത് ചിത്രീകരിച്ച് അമേരിക്കയിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ കുറച്ചുകാണുകയും സിനിമയെ പ്രചാരണത്തിനുള്ള മാർഗമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് യുഎസ് പ്രസിഡൻറ് ആരോപിച്ചു. അമേരിക്കയിലെ ചലച്ചിത്ര വ്യവസായം വളരെ വേഗത്തിൽ മരിക്കുകയാണെന്നും യുഎസിലെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ എല്ലാത്തരം പ്രോത്സാഹനങ്ങളും നൽകുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും നശിപ്പിക്കപ്പെടുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാൽ ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിർമ്മിച്ച് യുഎസിൽ പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് ചുമത്തുന്ന പ്രക്രിയ ഉടൻ ആരംഭിക്കാൻ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധിക്കും അധികാരം നൽകുന്നുവെന്ന് ട്രംപ് തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. അമേരിക്കയിൽ വീണ്ടും സിനിമകൾ നിർമ്മിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.Patsy Widakuswara Sues Trump

Content summary; Patsy Widakuswara Files Lawsuit Against Trump Administration Over Voice of America and Press Freedom

Leave a Reply

Your email address will not be published. Required fields are marked *

×