June 14, 2026 |
Share on

പി. സി ജോര്‍ജ് വിഷയത്തില്‍ ഇന്ന് തീരുമാനമാകും

അഴിമുഖം പ്രതിനിധി ചീഫ് വിപ്പ് പി. സി ജോര്‍ജിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും. സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി പി.സി ജോര്‍ജുമായും, കെ. എം മാണിയുമായും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. രാജിയല്ലാതെ വേറൊരു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി പി. സി ജോര്‍ജിനോട് പറയുകയും ചെയ്തിരുന്നു. ജോര്‍ജ് വിഷയത്തില്‍ ചര്‍ച്ച അവസാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതെസമയം തന്നെ മാണിസാറ് പുറത്താക്കിയില്ലെങ്കില്‍ രാജിയില്ലെന്ന് നിലപാടിലാണ് ജോര്‍ജ്. എന്നാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചുമില്ലെന്ന നിലപാടിലാണ് കെ.എം […]

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് പി. സി ജോര്‍ജിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും. സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി പി.സി ജോര്‍ജുമായും, കെ. എം മാണിയുമായും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. രാജിയല്ലാതെ വേറൊരു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി പി. സി ജോര്‍ജിനോട് പറയുകയും ചെയ്തിരുന്നു. ജോര്‍ജ് വിഷയത്തില്‍ ചര്‍ച്ച അവസാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതെസമയം തന്നെ മാണിസാറ് പുറത്താക്കിയില്ലെങ്കില്‍ രാജിയില്ലെന്ന് നിലപാടിലാണ് ജോര്‍ജ്. എന്നാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചുമില്ലെന്ന നിലപാടിലാണ് കെ.എം മാണി. എംല്‍എ ആയി നിലനിര്‍ത്താം. പ്രത്യേക പാര്‍ട്ടിയായി തുടരാനാകില്ലെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×