July 17, 2026 |
Share on

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

അഴിമുഖം പ്രതിനിധി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61 പൈസയുമാണ് വര്‍ദ്ധിച്ചത്. പുതുക്കിയ വ്‌ല ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു.  കഴിഞ്ഞ ആറ് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചതാണ് വിലവര്‍ദ്ധനക്ക് കാരണം. ആഗസ്ത് മുതല്‍ പത്ത് തവണ പെട്രോളിന്റെയും ഒക്ടോബര്‍ മുതല്‍ ആറ്തവണ ഡീസലിന്റെയും വില രാജ്യത്ത് കുറച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ കുറവു […]

അഴിമുഖം പ്രതിനിധി

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61 പൈസയുമാണ് വര്‍ദ്ധിച്ചത്. പുതുക്കിയ വ്‌ല ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. 

കഴിഞ്ഞ ആറ് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചതാണ് വിലവര്‍ദ്ധനക്ക് കാരണം.

ആഗസ്ത് മുതല്‍ പത്ത് തവണ പെട്രോളിന്റെയും ഒക്ടോബര്‍ മുതല്‍ ആറ്തവണ ഡീസലിന്റെയും വില രാജ്യത്ത് കുറച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ കുറവു വരുത്താത്തതുമൂലം ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിയിരുന്നില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×