ലോക്‌സഭ തെരഞ്ഞെടുപ്പ് ഏറെക്കുറെ അവസാനഘട്ടത്തിലാണ്, പിന്നാലെ എത്തുന്ന അന്തിമ വിധിക്കായുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് അവസാനിച്ച മണ്ഡലങ്ങൾ. ബിജെപി മൂന്നാം ഊഴത്തിന്റെ പ്രതീക്ഷയിലാണ്. എന്നാൽ കഴിഞ്ഞ രണ്ടു തവണയും ബിജെപിക്ക് ലഭിച്ച സ്വീകാര്യത ഇത്തവണ ലഭിക്കില്ലെന്ന വിശകലനം ആദ്യ ഘട്ടത്തിൽ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്നതിൽ പ്രശസ്തമായ ഫലോഡി സത്താ ബസാർ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന് പ്രവചിക്കുന്നു. കാലാവസ്ഥ മുതൽ രാഷ്ട്രീയം വരെ രഹസ്യമായി വാതുവെപ്പ് നടക്കുന്ന മാർക്കറ്റ് എന്നാണ് ഫലോഡി സത്താ ബസാർ അറിയപ്പെടുന്നത്. Phalodi Satta Bazar
543 അംഗ ലോക്‌സഭയിൽ 400-ലധികം സീറ്റുകൾ നേടുമെന്നാണ് ബിജെപി അവകാശവാദം. എന്നാൽ പാർട്ടി ഈ നമ്പറിൽ നിന്ന് താഴേക്ക് കൂപ്പുകുത്തുമെന്നു ഫലോഡി സത്താ ബസാർ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൻ്റെ ആദ്യ നാല് ഘട്ടങ്ങളിൽ 543 സീറ്റുകളിൽ 379 എണ്ണത്തിലും വോട്ടെടുപ്പ് അവസാനിച്ചു, അതായത് മൊത്തം സീറ്റുകളുടെ 70 ശതമാനവും കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇതുവരെ നാല് ഘട്ടങ്ങളിലായി നടന്ന പോളിംഗ് ശതമാനത്തിൽ രേഖപ്പെടുത്തിയ ഇടിവ് കണക്കിലെടുത്താണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ 303 സീറ്റുകളിൽ നിന്ന് ഇത്തവണ കുറവ് സീറ്റുകൾ മാത്രമെ വിജയിക്കാനാവുകയുള്ളു എന്നാണ് ഫലോഡി സത്താ ബസാർ വാദിക്കുന്നത്. നാലാം ഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ഫലോഡി സത്താ ബസാർ ബിജെപിക്ക് 307 മുതൽ 310 സീറ്റുകൾ വരെ ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു.
ഇപ്പോള്‍ ഫലോഡി സത്താ ബസാര്‍ പറയുന്നത് ബിജെപിക്ക് 296 മുതല്‍ 300 വരെയും, അവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് 329 മുതല്‍ 332 സീറ്റ് വരെയും കിട്ടാനുള്ള സാഹചര്യമാണുള്ളതെന്നാണ്. അതെ സമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിനും കാര്യമായ പുരോഗതി ഉണ്ടാകില്ലെന്ന് പറയുന്നു. കോൺഗ്രസിന് 58 മുതൽ 62 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സത്ത ബസാർ പ്രവചിക്കുന്നത്. കോൺഗ്രസിന് അനുകൂലമായ മണ്ഡലങ്ങളിൽ പോലും വിധി വിപരീതമാകും. ഈ പ്രവചനങ്ങൾ അനുസരിച്ച് ഏകദേശം 10 സീറ്റുകൾ മാത്രമേ ലഭിക്കൂ. ബാക്കിയുള്ള 164 സീറ്റുകളിലേക്ക് മെയ് 20, മെയ് 25, ജൂൺ 1 തീയതികളിൽ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കും.
പ്രവചനം അനുസരിച്ച് സംസ്ഥാനങ്ങളിൽ ബിജെപി എത്ര സീറ്റുകൾ നേടും?
26 സീറ്റുകളിലും വിജയിക്കുന്ന ബിജെപി ഗുജറാത്ത് തൂത്തുവാരാനാണ് സാധ്യത. മധ്യപ്രദേശിലെ 29 സീറ്റുകളിൽ, ബിജെപി 27-28 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയിരുന്നു. രാജസ്ഥാനിലെ ഫലം ബി.ജെ.പിയെ നിരാശരാക്കാൻ സാധ്യതയുണ്ട്, സംസ്ഥാനത്തെ 25 സീറ്റുകളിൽ 18-20 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 24 സീറ്റുകളിൽ നിന്ന് ഗണ്യമായ ഇടിവ്. ഒഡീഷയിലെ 21 സീറ്റുകളിൽ, ബിജെപി 11-12 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 8 സീറ്റുകളിൽ നിന്ന് പാർട്ടി തങ്ങളുടെ നില മെച്ചപ്പെടുത്തുമെന്ന് പറയുന്നുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 2 സീറ്റുകളാണ് പഞ്ചാബിൽ നേടിയത്. നില ഇതേ ഗതിയിൽ തുടരുമെന്നും, മെച്ചപ്പെടില്ലെന്നുമാണ് പ്രവചനം. അയൽസംസ്ഥനമായ ഹരിയാനയിൽ, 2019 ൽ 10 സീറ്റുകൾ നേടിയപ്പോ ഇത്തവണ 5-6 സീറ്റു കളിലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തൽ.
17 സീറ്റുകിളിൽ 4 എണ്ണം നേടിയ പാർട്ടി ഇത്തവണ 5-6 സീറ്റുകൾ തെലങ്കാനയിൽ നിലനിർത്തുമെന്നാണ് വാതുവെപ്പ് വിപണി പ്രവചിക്കുന്നത്. ഹിമാചൽ പ്രദേശിൽ പാർട്ടി ആധിപത്യം നിലനിർത്താനാണ് സാധ്യത. ഉത്തരാഖണ്ഡിലെ 5 സീറ്റുകളിലും സമാനമായ മുന്നേറ്റം ബിജെപിക്ക് പ്രവചിക്കപ്പെടുന്നു. ഛത്തീസ്ഗഡിലെ 11 സീറ്റുകളിൽ പാർട്ടി 10-11 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. 2019ലെ തെരഞ്ഞെടുപ്പിൽ 9 സീറ്റുകൾ നേടിയിരുന്നു. ജാർഖണ്ഡിൽ (14 സീറ്റുകൾ), 2019-ൽ നേടിയ 11 സീറ്റുകൾ ബിജെപി നിലനിർത്തും. ഡൽഹിയിലും പാർട്ടി 6-7 സീറ്റുകൾ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ബിജെപിക്ക് അകൗണ്ട് തുറക്കാൻ കഴിയാത്ത തമിഴ്‌നാട്ടിൽ നിന്നും 3-4 സീറ്റുകളായി മുന്നേറുമെന്നാണ് പറയുന്നത്. പശ്ചിമ ബംഗാളിലും അനുകൂലസാധ്യതയാണ് പ്രവചിക്കുന്നത്. കണക്കുകൾ പ്രകാരം 42 സീറ്റുകളിൽ 21-22 സീറ്റുകൾ നേടാനാകുമെന്ന് സൂചിപ്പിക്കുന്നു, 2019 ൽ നേടിയ 18 സീറ്റുകളായിരുന്നു. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ, ബിജെപി 2019 ലെ 63 എന്ന നില മെച്ചപ്പെടുത്തിയേക്കാം.
ഫലോഡി സത്താ ബസാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 300 കോടിയുടെ വാതുവെപ്പ്?
ഫലോഡി സത്ത ബസാർ ഇതുവരെ 180 കോടി രൂപയുടെ വാതുവെപ്പ് നടത്തിയിട്ടുണ്ട്, ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനത്തോടെ ഈ കണക്ക് 300 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫലോഡിയിലെ മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഒരു ദിവസത്തേക്ക് തിരക്കേറിയ വിപണി അടച്ചിട്ടു. ഇതൊരു വാതുവെപ്പ് വിപണിയല്ലെന്നും എസ്റ്റിമേറ്റ് മാത്രം ഉണ്ടാക്കുന്ന മാർക്കറ്റാണെന്നും മാർക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തകർ അവകാശപ്പെട്ടു. L
ok Sabha Elections 2024
content summary; phalodi satta bazar reverse estimate of bjp winning seats number in lok sabha elections 2024