UPDATES

‘ആര്‍ത്തവ സമയമാണെന്നു പറഞ്ഞിട്ടും ആക്രമിച്ചു, ഏഴെട്ടു തവണ തല്ലി, നെഞ്ചിലും അടിവയറ്റിലും ചവിട്ടി, കരഞ്ഞു വിളിച്ചിട്ടും ആരും വന്നില്ല’

സ്വാതി മലിവാള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് എഫ് ഐ ആര്‍

                       

ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മാലിവാള്‍, മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരേ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍, മുഖ്യമന്ത്രിയുടെ വസതയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നും കരഞ്ഞു വിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്നുമാണ് സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള എഫ് ഐ ആറില്‍ പറയുന്നത്. Arvind kejriwal aid bibhav kumar brutally attack swati maliwal

എഫ് ഐ ആറില്‍ പറയുന്ന കാര്യങ്ങളിങ്ങനെയാണ്; മേയ് 13 ന് സിവില്‍ ലൈന്‍സിലുള്ള വസതിയില്‍ സജ്ജീകരിച്ചിരിക്കുന്ന കെജ്‌രിവാളിന്റെ ക്യാമ്പ് ഓഫിസില്‍ സ്വാതി എത്തി. അവിടെ വച്ച് ബിഭവ് കുമാറിനെ കോള്‍ ചെയ്തും മെസേജ് അയച്ചും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മുഖ്യമന്ത്രിയെ കാത്ത് അവിടുത്തെ സ്വീകരണ മുറിയില്‍ സ്വാതി ഇരിക്കുന്ന സമയത്താണ് പെട്ടെന്നങ്ങോട്ട് കടന്നു വന്ന കുമാര്‍ സ്വാതിയെ യാതൊരു പ്രകോപനവുമില്ലാതെ വഴക്കു പറയുകയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തത്’. Arvind kejriwal aid bibhav kumar brutally attack swati maliwal

എഫ് ഐ ആറില്‍ പറയുന്ന മറ്റ് വിവരങ്ങള്‍ ഇങ്ങനെയാണ്; ‘സ്വാതി, കെജ്‌രിവാളിന്റെ വസതയിലെത്തുമ്പോള്‍ അവിടെ കുമാര്‍ ഇല്ലായിരുന്നു. സാധാരണ വരുന്നതുപോലെ പ്രധാന വാതില്‍ കടന്നാണ് സ്വാതി വീടിനുള്ളില്‍ പ്രവേശിച്ചത്. അവിടെയുണ്ടായിരുന്ന ജീവനക്കാരനോട്, തനിക്ക് മുഖ്യമന്ത്രിയെ കാണമെന്ന ആവശ്യം അറിയിച്ചു. ആ സമയം കെജ്‌രിവാള്‍ വസതിയിലുണ്ട്. സ്വാതിക്ക് കാത്തിരിക്കാനുള്ള നിര്‍ദേശം കിട്ടി. കുറച്ചു സമയം കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ വന്ന്, മുഖ്യമന്ത്രി ഉടന്‍ തന്നെ അവരെ കാണാന്‍ എത്തുമെന്ന കാര്യം അറിയിച്ചു. പെട്ടെന്നാണ് കുമാര്‍ അങ്ങോട്ട് കയറി വരുന്നത്. അയാള്‍ പ്രകോപനമൊന്നും കൂടാതെ ശകാരം തുടങ്ങുകയും അസഭ്യം പറയുകയും ചെയ്തു. ഏഴോ എട്ടോ തവണ എന്നെ തല്ലി, നെഞ്ചിലും വയറിലും അടിവയറ്റിലും ചവിട്ടി. രക്ഷപ്പെടാന്‍ വേണ്ടി ഞാനവിടെ കിടന്ന് അലറി വിളിച്ചു, ആരും തന്നെ വന്നില്ല.  Arvind kejriwal aid bibhav kumar brutally attack swati maliwal

അയാള്‍ എന്നെ ആഞ്ഞടിച്ചു. ക്രൂരമായി വലിച്ചിഴച്ചു, മനഃപൂര്‍വം ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് മുകളിലേക്ക് വലിച്ചു കയറ്റി… എന്റെ തല മേശയില്‍ ചെന്നിടിച്ചു. അയാള്‍ എന്റെ നെഞ്ചിലും വയറിലും അടിവയറ്റിലും ശക്തിയായി തൊഴിച്ചു. എനിക്ക് ആര്‍ത്തവ സമയമാണെന്ന് പറഞ്ഞു, എന്നിട്ടും അയാളെന്നെ വീണ്ടും വീണ്ടും മുഴുവന്‍ ശക്തിയുമെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു’. Arvind kejriwal aid bibhav kumar brutally attack swati maliwal

എന്തുകൊണ്ട് കെജ്രിവാള്‍ പെട്ടെന്ന് നിശബ്ദനായി, എന്താണ് സ്വാതി മലിവാളിന്റെ പരാതി?

വ്യാഴാഴ്ച്ചയാണ് പൊലീസ് സ്വാതിയുടെ മൊഴി രേഖപ്പെടുത്തുന്നത്. സ്വാതി പറയുന്ന മറ്റൊരു പരാതി, താന്‍ പൊലീസില്‍ വിളിച്ചു പറഞ്ഞതിനു പിന്നാലെ കുമാര്‍ വീണ്ടും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ്. പൊലീസില്‍ അറിയിച്ചതിനുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പരായ 112 ലേക്കാണ് കുമാറിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടയുടനെ സ്വാതി വിളിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെയും കൂട്ടി തിരിച്ച് വന്നപ്പോഴേക്കും കുമാര്‍ മുറിവിട്ടു പോയിരുന്നുവെന്നും, കുമാറിന്റെ നിര്‍ദേശം അനുസരിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നോട് അവിടെ നിന്നും പോകാന്‍ ആവശ്യപ്പെട്ടുവെന്നും സ്വാതിയുടെ മൊഴിയില്‍ പറയുന്നുണ്ട്. Arvind kejriwal aid bibhav kumar brutally attack swati maliwal

കെജ്‌രിവാളിന്റെ വസതിയില്‍ നിന്നും സ്വാതി ആദ്യം പോയത് സിവില്‍ ലൈന്‍സിലുള്ള അവരുടെ പഴയ വീട്ടിലേക്കാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ ചിലരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. നിലവില്‍ താമസിക്കുന്ന വീട്ടിലേക്ക് പോകാന്‍ പൊലീസുകാര്‍ ഓട്ടോ വിളിച്ചുവെങ്കിലും സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലേക്കാണ് സ്വാതി പോയത്. അവിടുത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ കണ്ട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. എങ്കിലും മര്‍ദ്ദനത്തിന്റെ വേദന ഉള്ളതിനാല്‍ പരാതി എഴുതി നല്‍കാന്‍ നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു. Arvind kejriwal aid bibhav kumar brutally attack swati maliwal

വിഭവ് കുമാറിനെതിരേ പൊലീസ് കേസ് ചുമത്തിയിട്ടുണ്ട്. ഐപിസി 354,506,509,323 വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ച രാത്രി സ്വാതിയെ എയിംസില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച്ച സ്വാതി മലിവാളിനെ ടിസ് ഹസാരി കോടതിയില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 164 മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. Arvind kejriwal aid bibhav kumar brutally attack swati maliwal

Content Summary ; Arvind kejriwal aid bibhav kumar brutally attack aam aadmi party rajya sabha mp swati maliwal, says police fir

Share on

മറ്റുവാര്‍ത്തകള്‍