July 16, 2026 |
Share on

മോദി യുഎസിലെത്തി

അഴിമുഖം പ്രതിനിധി അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്ന മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായും കൂടിക്കാഴ്ച നടത്തും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പട്ടേല്‍ സമുദായക്കാര്‍ മോദിക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പിന്‍വലിച്ചു. ഗുജറാത്തില്‍ സംവരണത്തിനുവേണ്ടി സമരം നടത്തുന്ന ഹാര്‍ദിക് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇവര്‍ അമേരിക്കയില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. യുഎസില്‍ മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് […]

അഴിമുഖം പ്രതിനിധി

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്ന മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായും കൂടിക്കാഴ്ച നടത്തും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പട്ടേല്‍ സമുദായക്കാര്‍ മോദിക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പിന്‍വലിച്ചു. ഗുജറാത്തില്‍ സംവരണത്തിനുവേണ്ടി സമരം നടത്തുന്ന ഹാര്‍ദിക് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇവര്‍ അമേരിക്കയില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. യുഎസില്‍ മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയില്‍ മോദി ചില ഉച്ചകോടികളില്‍ സംസാരിക്കുകയും ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളുടെ സിഇഒമാരുമായി അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരം അംഗത്വം ലഭിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ജി4 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×