June 05, 2026 |

കുറ്റബോധമില്ലാതെ ചെന്താമര; കുറ്റകൃത്യത്തിൽ സന്തോഷവാനെന്ന് പൊലീസ്

ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. ആ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ രണ്ട് ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ എടുക്കുമെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസ്. പ്രതി ആസൂത്രിത കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായത്. അന്വേഷണം തയ്യാറെടുപ്പുകളോടെയാണ് ചെയ്തിരിക്കുന്നത്. കുറ്റകൃത്യം വീണ്ടും പുനരാവിഷ്കരിച്ച് തെളിവെടുപ്പ് നടത്തും എസ് പി പറഞ്ഞു. രാവിലെ 10 മണിക്കായിരുന്നു ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ആയുധങ്ങൾ അടക്കം കണ്ടെടുത്തത്തിൽ നിന്ന് അങ്ങനെയാണ് മനസിലാക്കാൻ സാധിക്കുന്നത്.chenthamara

ചെന്താമരയ്ക്ക് എല്ലാവരോടും വൈരാഗ്യമാണ്. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. ആ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ്പി പറഞ്ഞു.

കൊല്ലപ്പെട്ട സുധാകരനുമായി തലേ ദിവസം തർക്കമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം പ്രതി വീട്ടിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്. മല മുകളിലാണ് ചെന്താമര ഒളിവിൽ കഴിഞ്ഞത്. ആ പ്രദേശം നന്നായി അറിയാവുന്നയാളെന്ന നിലയിൽ വലിയ ബുദ്ധിമുട്ട് പ്രതിക്ക് ഉണ്ടായിരുന്നില്ല. ഒന്നര ദിവസത്തോളം മലയിൽ തന്നെ നിന്നു.പൊലീസ് മലയിൽ തിരച്ചിൽ നടത്തുമ്പോൾ പ്രതി അവരെ നിരീക്ഷിച്ചിരുന്നു. ഒന്നര ദിവസം ആയതുകൊണ്ട് തന്നെ ഇയാൾക്ക് ഭക്ഷണം കിട്ടിയിട്ടില്ല. ഭക്ഷണം കിട്ടുന്നതിനു വേണ്ടിയാണ് ഇയാൾ വീട്ടിലേക്ക് വന്നുവെന്നാണ് കരുതുന്നത്. വീട്ടിലേക്ക് വരുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പ്രതിയെ രക്ഷപ്പെടാൻ ആരും തന്നെ സഹായിച്ചിട്ടില്ല. പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം സെക്യുരിറ്റി ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. പിന്നീട് മൂന്ന് മാസം മുൻപ് ജോലി നഷ്ടമായി. അതിന് ശേഷമാണ് നെന്മാറയിലേക്ക് വന്നത്. പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. മന്ത്രവാദികളെ കണ്ടിട്ടില്ലെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. പരിശോധന നടത്താൻ നാട്ടുകാർ വലിയ രീതിയിൽ സഹായിച്ചെന്നും എസ്പി അജിത് കുമാർ പറഞ്ഞു.chenthamara

content summary; Police: Chentmara felt no guilt for the Nenmara killing

Leave a Reply

Your email address will not be published. Required fields are marked *

×