July 09, 2025 |

മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കേരള പോലീസ്

65 ലക്ഷം ഉദ്യോഗാർത്ഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി ഹാക്കർമാർ സർവറിൽ നിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചു എന്ന വാർത്തയാണ് വിചിത്ര നടപടിക്ക് ഇടയാക്കിയിരിക്കുന്നത്.

കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം വാർത്തയായതിന്റെ പേരിൽ മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ചെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വാർത്തയുടെ ഉറവിടം അന്വേഷിക്കാൻ പോലീസിന് അവകാശമില്ലെന്നിരിക്കെയാണ് മാധ്യമം ലേഖകനായ അനിരു അശോകനെതിരെയാണ് വിചിത്രമായ നീക്കം ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഫോൺ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്.

65 ലക്ഷം ഉദ്യോഗാർത്ഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി ഹാക്കർമാർ സർവറിൽ നിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചു എന്ന വാർത്തയാണ് വിചിത്ര നടപടിക്ക് ഇടയാക്കിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നേരിടുന്ന മാധ്യമപ്രവർത്തകൻ അനിരു അഴിമുഖത്തോട് പ്രതികരിച്ചു.

‘കഴിഞ്ഞ എട്ട് വർഷമായി പി.എസ്.സി യുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ തന്റെയും പത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായിരുന്നു ഡിജിപിയുടെ റിപ്പോർട്ട് ഉൾപ്പെടെ പുറത്തുവിട്ടത്. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് വാർത്ത സംബന്ധിച്ചല്ല. എനിക്ക് എങ്ങനെയാണ് ഈ വാർത്ത ലഭിച്ചതെന്നും ആരാണ് നൽകിയതെന്നുമാണ്. വാർത്തയുടെ ഉറവിടം വ്യക്തമാക്കുന്നത് സംബന്ധിച്ച് രണ്ടര മണിക്കൂറാണ് എന്റെ മൊഴി എടുത്തത്. ഉറവിടം വെളിപ്പെടുത്തിയാൽ കേസ് തീരുമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. രണ്ടര മണിക്കൂർ നീണ്ട മൊഴിയെടുക്കലിലും ഉറവിടം വ്യക്തമാക്കാത്തതിനെ തുടർന്നാണ് എന്റെ മൊബൈൽ ഫോൺ രണ്ട് ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത് എന്ന് അനിരു അഴിമുഖത്തോട് പ്രതികരിച്ചു.

ഇതിനെ ഒരു വ്യക്തിപരമായ ആക്രമണമായല്ല ഞാൻ കാണുന്നത്. പത്രസമൂഹം ഈ നടപടിയെ അംഗീകരിച്ച് കൊടുത്താൽ നാളെയൊരിക്കൽ കേരളത്തിലെ മാധ്യമങ്ങൾ പൂർണമായും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് വരും. സർക്കാർ നൽകുന്ന പത്രക്കുറിപ്പുകൾ മാത്രം മാധ്യമങ്ങൾ നൽകേണ്ട അവസ്ഥ വരും. പത്രസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലാത്ത അവസ്ഥയാണ് ഇതിലൂടെ ഉണ്ടാക്കാൻ ശ്രമിക്കുന്നതതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും അനിരു പറഞ്ഞു.

ജൂലൈ 22 നാണ് മാധ്യമം ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.

കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾക്ക് ആധാരമായ രേഖകൾ മാധ്യമങ്ങൾ പുറത്തുവിടുന്നത് സ്വാഭാവികം മാത്രമാണ്. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും കാലദേശാന്തര ഭേദമില്ലാതെ ഇതിനൊപ്പം നിന്നിട്ടുമുണ്ട്. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. പൊലീസ് നടപടികളിലൂടെ അതിനു തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പൗരൻ്റെ അവകാശങ്ങൾക്കു വിലങ്ങിടാനാണ് ഇതുവഴി പൊലീസ് യഥാർഥത്തിൽ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമത്തിനെതിരെ നിയമത്തിന്റെയും പ്രക്ഷോഭത്തിൻ്റെയും വഴികൾ ആരായുമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി വ്യക്തമാക്കി.

content summary; police trying to restrict media freedom

Leave a Reply

Your email address will not be published. Required fields are marked *

×