June 04, 2026 |
Share on

പാന്റിടാതെ ലൈവ് ചര്‍ച്ചയില്‍; രാഷ്ട്രീയ നിരീക്ഷകന് മകന്‍ കൊടുത്തത് മുട്ടന്‍ പണി

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

ജോര്‍ദാനിലെ രാഷ്ട്രീയ നിരീക്ഷകനായ മജിദ് അസ്‌ഫോര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് പ്രശസ്തനാണ്. എന്നാലത് മജിദിന്റെ രാഷ്ട്രീയ വിശകലനങ്ങളുടെയോ ഇടപെടലുകളുടെയോ പേരിലല്ല, മറിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുതുവഴിയാണ്.

അല്‍ ജസീറയുടെ ചര്‍ച്ചയില്‍ മജിദ് വീട്ടില്‍ ഇരുന്ന് സ്‌കൈപ്പ് വഴി് പങ്കെടുക്കുകയായിരുന്നു. ചാനലില്‍ മജിദിയുടെ അര്‍ദ്ധഭാഗം കാണുമ്പോള്‍ അദ്ദേഹം കോട്ടും ടൈയും അണിഞ്ഞാണ് ഇരിക്കുന്നത്. എന്നാല്‍ ഇതിലെ രസമെന്താണെന്നല്ലേ. വീട്ടില്‍ ഇരുന്ന് സ്‌കൈപ്പിലുടെ മജിദ് സംസാരിക്കുന്നത് മകന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. വീട്ടിലെ ടിവിയില്‍ മജിദ് സംസാരിക്കുന്നത് പകര്‍ത്തിക്കൊണ്ട് അടുത്ത നിമിഷം തൊട്ടപ്പുറത്തിരിക്കുന്ന മജിദിലേക്ക് മകന്റെ മൊബൈല്‍ കാമറ പാന്‍ ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വേഷം വ്യക്തമാകുന്നത്. കോട്ടും ഷര്‍ട്ടും ടൈയുമൊക്കെ ഉണ്ടെങ്കിലും അടിയിലേക്ക് പാന്റ്‌സ് ഒന്നുമില്ല. ഒരു സോഫയില്‍ ഇരിക്കുന്ന മജിദ് മടിയില്‍ രണ്ടു തലയിണകള്‍വച്ച് അതിനു മുകളില്‍ തന്റെ ലാപ്‌ടോപ്പും വച്ചാണ് സ്‌കൈപ് ചാറ്റ് നടത്തുന്നത്. ചാനലില്‍ കാണുമ്പോള്‍ പകുതിമാത്രമല്ലേ കാണുന്നുള്ളൂ. പക്ഷേ മകന്‍ ചതിച്ചു!

പിതാവിന്റെ വീഡിയോ തന്റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് മജിദിന്റെ മകന്‍ അയച്ചുകൊടുത്തു. നിമിഷനേരം കൊണ്ട് ഇത് കൈമാറിപ്പോയി. വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വൈറലാകാന്‍ അധികം താമസമൊന്നും വേണ്ടി വന്നില്ല.

ജോര്‍ദാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ മജിദ് അസ്‌ഫോര്‍ തന്നെയാണ് ഈ വീഡിയോ തന്റെ മകന്‍ മനാഫ് പകര്‍ത്തിയതാണെന്നു പറയുന്നത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ താമസിക്കുന്ന മജിദ് ചൂടുകാരമാണ് താന്‍ വസ്ത്രം ഒഴിവാക്കിയതെന്നു പറയുന്നു. 30 ഡിഗ്രിയാണ് ചൂട്, ഞാന്‍ വീട്ടിലുമായിരുന്നു. അതുകൊണ്ടാണ് ഒരു ജാക്കറ്റും ഷര്‍ട്ടും മാത്രം ധരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്; മജിദ് പറയുന്നു.

തമാശയോടെ മജിദ് അസ്‌ഫോര്‍ ഒരുകാര്യംകൂടി പറയുന്നു; വര്‍ഷങ്ങളായി ഞനൊരു രാഷ്ട്രീയനിരീക്ഷകനായി ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയേറെ പബ്ലിസിറ്റി കിട്ടുന്നത്…

Leave a Reply

Your email address will not be published. Required fields are marked *

×