June 07, 2026 |
Share on

ഫ്രാന്‍സിസ് മാര്‍പാപ്പയെ സുക്കര്‍ബര്‍ഗും ഭാര്യയും സന്ദര്‍ശിച്ചു

അഴിമുഖം പ്രതിനിധി ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗും കൂടിക്കാഴ്ച നടത്തി. സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും വത്തിക്കാനിലെത്തിയാണ് മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ആശയവിനിമയത്തിനുള്ള സാങ്കേതികവിദ്യകളെ എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് മാര്‍പാപ്പയും സുക്കര്‍ബര്‍ഗും ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകത്ത് ദാരിദ്ര്യം ഇല്ലാതാക്കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. പ്രിസില്ല ചാന്‍ ആരംഭിക്കുന്ന സന്നദ്ധസംഘടനയെക്കുറിച്ചുള്ള വിവരങ്ങളും ചര്‍ച്ചയില്‍ വിഷയമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതികളാണ് സന്നദ്ധസംഘടന ആലോചിക്കുന്നത്. സോളാറില്‍ […]

അഴിമുഖം പ്രതിനിധി

ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗും കൂടിക്കാഴ്ച നടത്തി. സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും വത്തിക്കാനിലെത്തിയാണ് മാര്‍പാപ്പയെ സന്ദര്‍ശിച്ചത്.

ആശയവിനിമയത്തിനുള്ള സാങ്കേതികവിദ്യകളെ എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് മാര്‍പാപ്പയും സുക്കര്‍ബര്‍ഗും ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകത്ത് ദാരിദ്ര്യം ഇല്ലാതാക്കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. പ്രിസില്ല ചാന്‍ ആരംഭിക്കുന്ന സന്നദ്ധസംഘടനയെക്കുറിച്ചുള്ള വിവരങ്ങളും ചര്‍ച്ചയില്‍ വിഷയമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതികളാണ് സന്നദ്ധസംഘടന ആലോചിക്കുന്നത്. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറു ഡ്രോണും  മാര്‍പാപ്പയ്ക്ക് സമ്മാനിച്ച  ശേഷമാണ് സുക്കര്‍ബര്‍ഗ് മടങ്ങിയത്.

സ്ഥാനമേറ്റതു മുതല്‍ സോഷ്യല്‍മീഡിയ താരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്തിടെ പാപ്പ ഇന്‍സ്റ്റഗ്രാമിലും ജോയിന്‍ ചെയ്തിരുന്നു. 3.1മില്യണ്‍ ഫോളോവേഴ്‌സാണ് മാര്‍പാപ്പയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×