UPDATES

വീഡിയോ

ജോലി ഉപേക്ഷിച്ച് 18 വര്‍ഷത്തെ അധ്വാനം; 300 ഏക്കര്‍ വനം സ്വന്തമായി നിര്‍മ്മിച്ച് ഒരു മണിപ്പൂരുകാരന്‍

മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ലോയ ആ ജോലി ഉപേക്ഷിച്ചാണ് പ്രകൃതിക്കായി മുന്നിട്ടിറങ്ങിയത്.

                       

ജോലിയുപേക്ഷിച്ച് 18 വര്‍ഷമായി സ്വന്തം ജീവിതം പ്രകൃതിക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ് മോയ്‌റങ്‌തെം ലോയ എന്ന മണിപ്പൂരുകാരന്‍. ലോയയുടെ പ്രവര്‍ത്തനം കൊണ്ട് 300 ഏക്കര്‍ വനമാണ് പുനര്‍നിര്‍മ്മിക്കപ്പെട്ടത്. മണിപ്പൂരിലെ ഇംപാലുകാരനായ ലോയ പറയുന്നത് കുട്ടിക്കാലം മുതല്‍ തന്നെ ലോയയെ മരങ്ങള്‍ ആകര്‍ഷിച്ചിരുന്നു എന്നാണ്.

കോളേജ് പഠനം പൂര്‍ത്തിയാക്കി ഞാന്‍ എന്റെ നാട്ടിലേക്കെത്തിയപ്പോള്‍ അവിടെയുള്ള വനങ്ങള്‍ ഒട്ടാകെ നശിച്ചിരുന്നു. ഞാന്‍ ഞെട്ടിപ്പോയി, വല്ലാതെ നിരാശനാവുകയും ചെയ്തു. അങ്ങനെയാണ് പ്രകൃതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ തീരുമാനിക്കുന്നത്. ലോയ പറയുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ലോയ ആ ജോലി ഉപേക്ഷിച്ചാണ് പ്രകൃതിക്കായി മുന്നിട്ടിറങ്ങിയത്.

ഇപ്പോള്‍ പുന്‍ഷിലോക് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ഈ വനത്തില്‍ 250 ഇനം സസ്യങ്ങള്‍ വസിക്കുന്നു, 25 ഇനം മുളകള്‍ ഇവിടെ വളര്‍ത്തുന്നു, ഒപ്പം തന്നെ നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥകൂടിയാണ് ഇന്നീ വനം. 2002 ലാണ് ലേയ വനം നിര്‍മ്മിക്കുന്നതിനായി സ്ഥലം കണ്ടു പിടിച്ചതും മരങ്ങള്‍ വെച്ചു തുടങ്ങിയതും.

ഒരിക്കല്‍ നശിച്ചു പോയ ഈ വനത്തെ പുനര്‍ നിര്‍മ്മിക്കുന്ന വേളയില്‍ ഒരുപാട് പ്രതിസന്ധികള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലോയ പറയുന്നത്. വിറകു ശേഖരിക്കുന്നവരില്‍ നിന്നും മരം വെട്ടുന്നവരില്‍ നിന്നുമെല്ലാം ഈ വനത്തെ സംരക്ഷിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു ലോയ പറയുന്നു.

നിലവില്‍ വനസംരക്ഷണത്തിനായി ഒരു ചെറിയ ഗ്രൂപ്പിനെ ഉണ്ടാക്കിയിട്ടുണ്ട് ലോയ. ഇവരുടെ സഹായത്തോടെ വനമേഖല കൂടുതല്‍ വികസിപ്പിക്കാനാണ് ലോയയുടെ പുതിയ പദ്ധതി.

Read More :30 സ്ത്രീകള്‍ നയിക്കുന്ന ഈ സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ പാവാട ഉടുക്കില്ല; യൂണിഫോമിൽ വിപ്ലവം സൃഷ്ടിച്ച് ഒരു പൊതുവിദ്യാലയം

Share on

മറ്റുവാര്‍ത്തകള്‍