June 04, 2026 |
Share on

സൗദിയില്‍ ശമ്പളമില്ലാതെ ഒന്നരവര്‍ഷമായി നൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

തൊഴിലാളികളില്‍ പകുതിയും മലയാളികളാണ്.

സൗദി അറേബ്യയില്‍ ഒന്നര വര്‍ഷത്തോളമായി ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍. ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ നൂറിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് സൗദിയില്‍ ദുരിതത്തില്‍ ജീവിക്കുന്നത്. തൊഴിലാളികളില്‍ പകുതിയും മലയാളികളാണ്. ഇഖാമയോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ലാത്തതിനാല്‍ ഇതില്‍ രോഗികളായ തൊഴിലാളികള്‍ക്ക് ചികിത്സയും ലഭിക്കുന്നില്ല.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സിഹാത്ത് ഭദ്രാണിയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ നൂറിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് ഒന്നര വര്‍ഷമായി ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സിഹാത്ത് നവോദയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തകര്‍ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നുകളും ഇവര്‍ക്ക് വിതരണം ചെയ്തു. ദാര്‍ -അല്‍ സിഹ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. വിഷയം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ എംബസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനായുള്ള ശ്രമം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

×